ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിസ്മയകരമായ പഞ്ചാരിമേളം അരങ്ങേറി. ദേവിയുടെ മൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നിൽ നടൻ ജയറാം പ്രമാണിയായി നൂറ്റൻപതിലേറെ കലാകാരന്മാർ അണിനിരന്ന മേളം ഭക്തജനങ്ങൾക്ക് വേറിട്ട
അനുഭവമായി. ദുർഗാഷ്ടമി ദിനത്തിൽ തുടർച്ചയായി 13-ാം തവണയാണ് ഈ സാംസ്കാരിക സമന്വയം ക്ഷേത്രാങ്കണത്തിൽ നടക്കുന്നത്.
മേളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാവിലെ 9 മണിക്ക് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർവഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.
രവീന്ദ്രൻ, ബോർഡ് അംഗങ്ങളായ കെ.പി.അജയൻ, കെ.കെ.സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരുമറയൂർ ഗിരിജൻ മാരാർ ഇടന്തലയിൽ അണിനിരന്ന മേളത്തിൽ ശങ്കരൻ കുളങ്ങര രാധാകൃഷ്ണൻ, കുറൂർ ബാലൻ തുടങ്ങി പ്രഗത്ഭരായ കലാകാരന്മാർ പങ്കുചേർന്നു.
പാഞ്ഞാൽ വേലുക്കുട്ടി (ഇലത്താളം), അനിൽ (കുറുങ്കുഴൽ), മച്ചാട് ഹരി (കൊമ്പ്) എന്നിവരുടെ നേതൃത്വത്തിലുള്ള കലാസംഘത്തിന്റെ അകമ്പടി മേളത്തിന് കൂടുതൽ മിഴിവേകി. ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആസ്വാദകർക്ക് അതീവ ഹൃദ്യമായ ദൃശ്യവിരുന്നാണ് ഈ പഞ്ചാരിമേളം സമ്മാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

