ബെംഗളൂരു: കർണാടകയിലെ തുംകുരു താലൂക്കിൽ അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദിച്ചു. അരകേരെ ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.
നാട്ടുകാരായ സ്ത്രീകളുടെ നേതൃത്വത്തിലാണ് സാഹിൽ എന്ന യുവാവിനെതിരെ പ്രതിഷേധമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
പ്രതിയുടെ അതിക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.
വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സാഹിലിനെ പിടികൂടുകയായിരുന്നു.
തുടർന്ന് ഇയാളെ സമീപത്തുള്ള മരത്തിൽ കെട്ടിയിട്ട് ചെരിപ്പുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
തുടർന്ന് തുംകുരു വനിതാ പൊലീസ് സ്റ്റേഷൻ അധികൃതർ സാഹിലിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ അഞ്ച് വയസുകാരിക്ക് തുംകുരു ജില്ലാ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകി.
സംഭവത്തിൽ തുംകുരു വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

