പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയനായ തെന്നിന്ത്യന്‍ താരം അല്ലു അർജുനെ നായകനാക്കി മലയാളിയായ ബേസിൽ ജോസഫ് ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാർത്ത ഏറെ നാളുകളായി സിനിമാ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഈ പ്രോജക്റ്റ് ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് അടുക്കുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംവിധായകൻ ബേസിൽ ജോസഫ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ഐക്കൺ’ എന്ന് രേഖപ്പെടുത്തിയ ഒരു തൊപ്പിയുടെ ചിത്രം പങ്കുവെച്ചതിനൊപ്പം അല്ലു അർജുൻ നായകനായ ‘ആര്യ 2’ എന്ന ചിത്രത്തിലെ ഗാനവും അദ്ദേഹം സ്റ്റോറിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പ്രോജക്റ്റ് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. നേരത്തെ, മാർച്ച് മാസത്തിൽ നടന്ന അല്ലു സിരീഷിന്റെ പ്രീ-വെഡ്ഡിംഗ് റിസപ്ഷനിൽ ബേസിൽ ജോസഫ് പങ്കെടുത്തത് വലിയ ശ്രദ്ധ നേടിയിരുന്നു.
ഇതിനുപിന്നാലെ ഇരുവർക്കുമിടയിൽ ഒരു ചലച്ചിത്ര കൂട്ടുകെട്ട് രൂപപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾ തെലുങ്ക് മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. കൂടാതെ, ബേസിലിന്റെ അടുത്ത സുഹൃത്തായ ധ്യാൻ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ ഇത്തരമൊരു ചിത്രത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.
അന്താരാഷ്ട്ര മാധ്യമമായ വെറൈറ്റിയുടെ റിപ്പോർട്ടിലും ഈ പ്രോജക്റ്റിനെക്കുറിച്ച് പരാമർശമുണ്ട്. 300 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം അല്ലു അർജുന്റെ കരിയറിലെ 25-ാം ചിത്രമായിരിക്കും.
അല്ലു അരവിന്ദ് ഉടമസ്ഥതയിലുള്ള ഗീത ആർട്സ് ആയിരിക്കും ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഈ ചിത്രം യാഥാർത്ഥ്യമാകുന്നതോടെ, ഒരു മലയാളി സംവിധായകൻ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്നായി ഇത് മാറും.
മലയാള സിനിമയിലെ നിലവിലെ വമ്പൻ പ്രോജക്റ്റുകളെക്കാളും വലിയ മുതൽമുടക്കാണ് ഈ ചിത്രത്തിനായി കണക്കാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

