തെലങ്കാനയിലെ നിസാമാബാദിൽ ഭാര്യയുടെ കൊലപാതക കേസിലെ പ്രതിയായ ഭർത്താവിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. 2026 മാർച്ച് 17 ന് ജഗ്തിയാൽ ജില്ലയിൽ യുട്യൂബർ ഗന്ധം വൈഷ്ണവി കൊല്ലപ്പെട്ട
കേസിലെ പ്രതിയായ ഹരിബാബുവാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് വൈഷ്ണവിയെ ഭർത്താവായ ഹരിബാബു കൊലപ്പെടുത്തിയത്.
ഈ കേസിൽ അറസ്റ്റിലായിരുന്ന ഹരിബാബു ജാമ്യം ലഭിച്ച് ജൂലൈയിൽ പുറത്തിറങ്ങിയിരുന്നു. വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് ആണ് ഹരിബാബുവിനെ കൊലപ്പെടുത്തിയത്.
പൊലീസ് നൽകുന്ന വിവരപ്രകാരം നിസാമാബാദിൽ വൈകുന്നേരം 5 മണിയോടെ ഹരിബാബു ഭക്ഷണശാലയ്ക്കു സമീപം നിൽക്കുമ്പോഴാണ് കാറിലെത്തിയ സന്തോഷ് കൊലപാതകം നടത്തിയത്. തേങ്ങ വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
സംഭവസ്ഥലത്ത് തന്നെ ഹരിബാബു മരിച്ചു. തുടർന്ന് ഒളിവിൽ പോയ സന്തോഷ് കുറ്റം ഏറ്റെടുത്ത് സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ട്രെയിനിൽ വിശാഖപട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സന്തോഷ് പൊലീസിന്റെ പിടിയിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും കാറും പൊലീസ് കണ്ടെടുത്തു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹരിബാബു ജൂലൈയിൽ ജയിലിൽനിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം നാട്ടിലേക്ക് വന്നിരുന്നില്ല. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ അമ്മയെ കാണാൻ എത്തിയപ്പോഴാണ് സന്തോഷ് കൊലപ്പെടുത്തിയത്.
ഈ ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സഹോദരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യുന്നതിനു വേണ്ടിയാണ് സന്തോഷ് ഈ കൃത്യം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

