സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’-ലെ നടി ജ്യോതിർമയിയുടെ ലുക്ക് പുറത്തുവന്നു. ചിത്രത്തിൽ പൗളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
വരുന്ന നവംബർ 19 – നാണ് ഈ സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇതിനുമുമ്പ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ടൊവിനോ തോമസ്, നസ്ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, കൂടാതെ നടിമാരായ നദിയ മൊയ്തു, രജീഷ വിജയൻ എന്നിവരുടെ ലുക്ക് പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കൈയടി നേടിയ ആക്ഷൻ ചിത്രമായ ‘ബാച്ച്ലർ പാർട്ടി’ പുറത്തിറങ്ങി 14 വർഷങ്ങൾക്ക് ശേഷമാണ് പുതിയ കാലഘട്ടത്തിന്റെ വൈബുമായി രണ്ടാം ഭാഗം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ റഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.
സിനിമ ആസ്വാദകർക്കിടയിൽ കൾട്ട് ക്ലാസിക് പദവി നേടിയ ചിത്രത്തിന്റെ തുടർച്ചയായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. ഫ്രഞ്ച് ഭാഷയിലെ ‘D’EUX’ എന്ന വാക്കിന് രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥം വരുന്നത്.
യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളും മലയാളത്തിലെ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്ന ചിത്രമാണിത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി നീണ്ട
താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ സംയുക്തമായാണ് ഈ സിനിമ നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ താഴെ പറയുന്നവരാണ്: ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

