സ്വർണവില സാധാരണക്കാരന് സ്വപ്നംപോലും കാണാൻവയ്യാത്ത ഉയരത്തിലേക്ക് പറപറക്കുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും വില റെക്കോർഡ് തകർത്ത് കുത്തനെ കൂടി.
ഗ്രാം വില 110 രൂപ വർധിച്ച് 12,945 രൂപയായി.
880 രൂപ മുന്നേറി 1,03,560 രൂപയാണ് പവൻവില. ഒറ്റപ്പവൻ ആഭരണം വാങ്ങാൻ ഇന്നു കേരളത്തിൽ 1.20 ലക്ഷം രൂപയ്ക്കടുത്ത് നൽകണമെന്നത് സാധാരണക്കാരെ വലയ്ക്കും.
വിവാഹാവശ്യത്തിന് വലിയതോതിൽ സ്വർണം വാങ്ങാൻ കൊതിച്ചിരുന്നവർക്കാണ് കൂടുതൽ നിരാശ. ∙ രാജ്യാന്തര സ്വർണവില ഔൺസിന് 4,549.52 ഡോളർ എന്ന സർവകാല ഉയരത്തിലെത്തിയിരുന്നു.
പിന്നീട് 4,534 ഡോളറിലേക്ക് താഴ്ന്നെങ്കിലും ഇപ്പോഴും 54 ഡോളറിന്റെ വർധനയുമായാണ് നിൽപ്പ്. ഇതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്. ∙ യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള പ്ലാൻ തുലാസിലായതും സ്വർണത്തിന് നേട്ടമാകുന്നുണ്ട്.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണത്തിന് കുതിക്കാനുള്ള മറ്റൊരു ആവേശമാണ്. ∙ സ്വർണവില റെക്കോർഡ് തകർത്തെങ്കിലും ഡിമാൻഡ് കുറയുന്നില്ലെന്നതും വിലക്കയറ്റത്തിന്റെ ആക്കംകൂട്ടുന്നു.
2026ൽ രാജ്യാന്തരവില 5,000 ഡോളർ ഭേദിക്കുമെന്നാണ് പൊതുവിലയിരുത്തൽ. രാജ്യാന്തര വിലയിൽ ഓരോ ഡോളർ വർധിക്കുമ്പോഴും കേരളത്തിൽ ഒരു ഗ്രാമിന് 2 രൂപയോ 2.5 രൂപയോ കൂടാം.
രൂപ ഡോളറിനെതിരെ തളർന്നാൽ വിലവർധന ഇതിലുമധികമായിരിക്കും. രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിൽ എത്തിയാൽ കേരളത്തിൽ പവൻവില 1.10 ലക്ഷം രൂപയും കടന്നേക്കും.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്ന് റെക്കോർഡ് തിരുത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ വർധിച്ച് 10,730 രൂപയായി.
വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 250 രൂപ. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് 90 രൂപയാണ് ഇന്നു വർധിച്ചത്; ഇവർ ഈടാക്കുന്ന വില 10,640 രൂപ.
14 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ ഉയർന്ന് 66,320 രൂപയായി. 9 കാരറ്റിനു വില ഗ്രാമിന് 45 രൂപ വർധിച്ച് 5,345 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

