ശബരിമല ∙ ദേവസ്വം ബോർഡിന്റെ അന്നദാന കേന്ദ്രത്തിൽ ഇത്തവണ മണ്ഡല കാലത്ത് 7.5 ലക്ഷം തീർഥാടകർക്ക് സൗജന്യ ഭക്ഷണം നൽകി. തീർഥാടകരിൽ നിന്ന് അന്നദാനത്തിലേക്കു ലഭിച്ച സംഭാവന 1.97 കോടി രൂപയും.
കഴിഞ്ഞ വർഷത്തേക്കാൾ 20,000 പേർ കൂടുതലായി ഇത്തവണ അന്നദാനം പ്രയോജനപ്പെടുത്തി. അന്നദാനത്തിൽ കഴിഞ്ഞ 21 മുതൽ ഒന്നിടവിട്ട
ദിവസങ്ങളിൽ കേരളീയ സദ്യയും വിളമ്പുന്നുണ്ട്.
രാവിലെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി. ഉച്ചയ്ക്ക് പുലാവ്, പരിപ്പ്, അച്ചാർ അല്ലെങ്കിൽ കേരളീയ സദ്യ, രാത്രി കഞ്ഞി, അസ്ത്രം, അച്ചാർ എന്നിവയുമാണ് നൽകുന്നത്.
പരിപ്പ്, സാമ്പാർ, രസം, മോര്, അവിയൽ, തോരൻ, അച്ചാർ, പപ്പടം, പായസം എന്നിവയാണു വിഭവങ്ങൾ.
മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് പുതിയ അന്നദാന മണ്ഡപം. 800 പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്.
രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 11.30 വരെ പ്രഭാത ഭക്ഷണം, 12 മുതൽ 3.30 വരെ ഉച്ചഭക്ഷണം, വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണ സമയം. ദിനംപ്രതി ശരാശരി 20,000 പേർക്കു ഭക്ഷണം നൽകുന്നുണ്ട്.
പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമാണ് കൂടുതൽ പേർ എത്തുന്നത്.
ഉച്ചഭക്ഷണത്തിന് ശരാശരി 5000 പേരുണ്ടാകും. മൂന്നു ഷിഫ്റ്റുകളിലായി 245 പേരെയാണ് ഭക്ഷണം തയാറാക്കൽ, വിളമ്പുക, ശുചീകരണം ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

