400 രൂപ മുടക്കി കോട്ടയത്തെ ‘ആ ഭാഗ്യശാലി’ സ്വന്തമാക്കിയത് 20 കോടി രൂപ. ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് വിശേഷങ്ങൾക്കൊപ്പം സർക്കാർ നേടുന്ന വരുമാനക്കണക്കും ചർച്ചയാവുകയാണ്.
54 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഈ ബംപർ ടിക്കറ്റെടുത്തത്. കൃത്യമായി പറഞ്ഞാൽ 54,08,880 ടിക്കറ്റുകൾ.
ഒന്നിന് 400 രൂപവച്ചു കണക്കാക്കുമ്പോൾ ആകെ വിൽപന 216.35 കോടി രൂപയുടേത്.
സർക്കാരിന് ഇതിൽ നിന്ന് എന്തുകിട്ടും? ഒന്നാംസമ്മാനം നേടിയയാൾക്ക് 20 കോടിയും രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപവീതവുമാണ് നൽകുന്നത്. മൂന്നാം സമ്മാനം 20 പേർക്ക് 10 ലക്ഷംവീതം.
ഇങ്ങനെ നീളുന്നു സമ്മാനഘടന.
എന്നാൽ, സർക്കാരിന് കിട്ടുന്ന വരുമാനം നാമമാത്രമാണെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. സമ്മാനത്തുക, കമ്മിഷൻ, അച്ചടിച്ചെലവ്, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ ശമ്പളം എന്നിവ കണക്കാക്കുമ്പോൾ വരുമാനം തുച്ഛം.
ഇതിനായി കണക്കുകളും സർക്കാർ നേരത്തേ നിരത്തിയിരുന്നു. 2024-25ൽ സർക്കാരിന്റെ ആകെ ലോട്ടറി ടിക്കറ്റ് വിൽപന വരുമാനം 13,244 കോടി രൂപയായിരുന്നു.
എന്നാൽ സമ്മാനത്തുക, കമ്മിഷൻ, അട്ടചിച്ചെലവ്, വകുപ്പിന്റെ സാമ്പത്തികച്ചെലവ് എന്നിവ 12,222 കോടി രൂപയായിരുന്നു. അതായത്, ലാഭം വെറും 1,022 കോടി രൂപ.
സർക്കാരിന്റെ വരുമാനത്തിന്റെ മുന്തിയപങ്കും ലോട്ടറിവഴിയാണെന്ന വാദവും തള്ളുന്നുണ്ട്.
മൊത്തം വരുമാനത്തിന്റെ 5 ശതമാനത്തിലും താഴെയാണ് ലോട്ടറിയിൽ നിന്നുള്ള വരുമാനം. 10,000 കോടി രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ സർക്കാരിന് കിട്ടുന്നത് 300-500 കോടി രൂപ മാത്രം.
ഓരോ വർഷം കഴിയുമ്പോഴും ലോട്ടറി ടിക്കറ്റ് വിൽപനയും വരുമാനവും കൂടുന്നുണ്ട്.
2022-23ൽ വരുമാനം 11,892 കോടിയായിരുന്നു. 2023-24ൽ ഇത് 12,530 കോടിയായി.
2024-25ൽ 13,244 കോടിയും. ആഴ്ചയിൽ ഏതാണ്ട് എല്ലാദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ട്.
സാധാരണ ടിക്കറ്റുകൾക്ക് ഒന്നാംസമ്മാനം ഒരുകോടി രൂപയാണ്.
ബംപറുകൾക്ക് 25 കോടി രൂപവരെ. ഓണം, ക്രിസ്മസ്-ന്യൂ ഇയർ ബംപറുകൾക്കാണ് ഏറ്റവുമധികം ചെലവ്.
2024-25ൽ ക്രിസ്മസ്-ന്യൂ ഇയർ ബംപർ വിൽപന 48 ലക്ഷമായിരുന്നതാണ് ഇക്കുറി 50 ലക്ഷം കടന്നത്. കഴിഞ്ഞ ഓണം ബംപറിന്റെ വിൽപന 75 കോടിക്ക് മുകളിലായിരുന്നു.
സർക്കാരിന് 400 കോടിയിലേറെ രൂപയും വരുമാനം ലഭിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

