ദൈനംദിന ജീവിതത്തിൽ ഓർമ്മക്കുറിപ്പുകളും ലിസ്റ്റുകളും തയ്യാറാക്കാൻ പരമാവധി ആശ്രയിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ കീപ്പ് (Google Keep). തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലപ്പോഴും ഷോപ്പിംഗ് ലിസ്റ്റുകളോ മീറ്റിംഗ് പോയിന്റുകളോ ടൈപ്പ് ചെയ്ത് വെക്കാൻ സമയം കിട്ടാറില്ല.
എന്നാൽ ജെമിനി (Gemini) എഐ സാങ്കേതികവിദ്യ ഗൂഗിൾ കീപ്പിൽ കൂടി ഉൾപ്പെടുത്തിയതോടെ വോയ്സ് നോട്ടുകളുടെ ഉപയോഗ രീതി തന്നെ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. മുമ്പൊക്കെ ഗൂഗിൾ കീപ്പിൽ വോയ്സ് റെക്കോർഡ് ചെയ്യുക എന്നത് വളരെ ലളിതമായ ഒരു പ്രക്രിയയായിരുന്നു.
എന്നാൽ അതിന്റെ ട്രാൻസ്ക്രിപ്ഷൻ ഒരിക്കലും പൂർണ്ണമായി കൃത്യമായിരുന്നില്ല. തെറ്റുകൾ തിരുത്താനും ഫോർമാറ്റ് ചെയ്യാനും ഉപയോക്താക്കൾ നേരിട്ട് തന്നെ സമയം കണ്ടെത്തേണ്ടിയിരുന്നു.
എന്നാൽ ജെമിനിയുടെ കടന്നുവരവോടെ സംഭാഷണങ്ങളെ കൃത്യമായി മനസ്സിലാക്കി അവ സ്വയം ചെക്ക്ബോസ് ലിസ്റ്റുകളാക്കി മാറ്റാൻ സാധിക്കുന്നു. തിരക്കിനിടയിലും ചെറിയ കുട്ടികളെ നോക്കുന്നതിനിടയിലും ജോലികൾ എളുപ്പമാക്കാൻ ഈ പുതിയ ഫീച്ചർ ഏറെ സഹായിക്കുന്നുണ്ട്.
ഗൂഗിൾ കീപ്പിലെ വോയ്സ്-ടു-ചെക്ക്ലിസ്റ്റ് ഫീച്ചർ ഉപയോഗപ്പെടുത്തുന്നതിനായി ആദ്യം ജെമിനി ആപ്പ് സജ്ജീകരിക്കേണ്ടതുണ്ട്. ഇതിനായി താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക: 1.
ജെമിനി ആപ്പ് തുറക്കുക.
2. സെറ്റിങ്സ് (Settings) തിരഞ്ഞെടുക്കുക.
3.
പേഴ്സണൽ ഇന്റലിജൻസ് (Personal Intelligence) തിരഞ്ഞെടുക്കുക.
4. കണക്ടഡ് ആപ്പുകൾ (Connected apps) ടാപ്പ് ചെയ്യുക.
5.
ഗൂഗിൾ വർക്ക്സ്പേസ് (Google Workspace) ഓപ്ഷൻ ഓൺ ചെയ്യുക. കൂടാതെ ജെമിനിയുടെ ഈ വോയ്സ്-ടു-ലിസ്റ്റ് ഫീച്ചർ ഉപയോഗിക്കാൻ ഗൂഗിൾ എഐ പ്രോ അല്ലെങ്കിൽ അൾട്രാ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്.
ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വാഭാവിക സംഭാഷണ ശൈലിയിൽ തന്നെ ലിസ്റ്റുകൾ തയ്യാറാക്കാൻ സാധിക്കും. പ്രത്യേകം കൃത്യമായി സംസാരിക്കണമെന്ന് നിർബന്ധമില്ലാത്തതിനാൽ ദൈനംദിന കാര്യങ്ങൾ വളരെ വേഗത്തിൽ ചെയ്തുതീർക്കാൻ ഇത് സഹായിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

