ലെ അഞ്ചാമത്തെ എപ്പിസോഡ് നാളെ വൈകിട്ട് ആറിന് മനോരമ ഓൺലൈനിൽ കാണാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ‘സാപ്പി ഫൈൻഡ്’, ക്വിക്ക് ഫാർമിങ് രംഗത്തെ നൂതന ആശയവുമായി പ്രവർത്തിക്കുന്ന ‘ഹേയ് ഫാർമർ’ എന്നിവരാണ് മത്സരാർത്ഥികൾ.
ഇവരിൽ ആർക്കാണ് നിക്ഷേപകരുടെ മനസു മാറ്റാനും കോടികളുടെ നിക്ഷേപം നേടാനും കഴിഞ്ഞത്. എന്തൊക്കെ ഘടകങ്ങളാണ് നിക്ഷേപകർ പരിഗണിച്ചത്.
കാത്തിരിപ്പിന് മണിക്കൂറുകളുടെ ദൂരം മാത്രം. മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോയാണ് ‘ വെള്ളിയാഴ്ച വൈകിട്ട് ആറിന് മനോരമ ഓൺലൈനിൽ അഞ്ചാമത്തെ എപ്പിസോഡ് കാണാം.
ആറാം എപ്പിസോഡ് ശനിയാഴ്ച വൈകിട്ട് 6ന്. ഓരോ എപ്പിസോഡും ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയും സംപ്രേഷണം ചെയ്യും.
മനോരമ ഓൺലൈൻ യൂട്യൂബ് ചാനലിലും എപ്പിസോഡുകൾ കാണാം. ഗെയിമിങ് രംഗത്ത് പ്രവർത്തിക്കുന്ന ‘ടൂട്ടി ഫ്രൂട്ടി’, ഡീപ് ക്ലീനിങ് മേഖലയിലുള്ള ‘ജെ ഗാർഡ്’ എന്നീ സംരംഭങ്ങളാണ് ആറാമത്തെ എപ്പിസോഡിൽ മാറ്റുരയ്ക്കുന്നത്.
ഉള്ള ജോലി എഐ കൊണ്ടുപോയാലും പകരം മറ്റൊന്ന് കണ്ടെത്താൻ എഐ തന്നെ സഹായിക്കും. ഇത്തമരൊരു സേവനമാണ് ‘സാപ്പി ഫൈൻഡ്’ ഒരുക്കിയിരിക്കുന്നത്.
സാപ്പി ഫൈൻഡിൻറെ എഐ ഏജൻറിന് വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചാൽ നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് അനുയോജ്യമായ ജോലി കണ്ടെത്താൻ സഹായിക്കും. ദീപു സേവിയർ, കെ.എസ്. ജ്യോതിസ്.
എന്നിവരാണ് കമ്പനിക്ക് പിന്നിൽ.
വീടുകളിൽ തന്നെ അതിവേഗത്തിൽ വിഷരഹിതമായി പച്ചക്കറികൾ നട്ടുവളർത്താൻ കഴിയുന്ന സംവിധാനവുമായാണ് ‘ഹേയ് ഫാർമറിൻറെ’ വരവ്. ഓരോ വീടുകളിലും ആവശ്യമായ പച്ചക്കറികൾ സ്വന്തമായി നട്ടുവളർത്താൻ കഴിയുന്ന ക്വിക്ക് ഫാർമിങ് സംവിധാനമാണ് കമ്പനി ഒരുക്കുന്നത്.
മാസത്തിൽ 10 മിനിറ്റ് മാത്രം ചെലവഴിച്ചാൽ ശുദ്ധമായ പച്ചക്കറികൾ വീട്ടിൽ തന്നെ വിളയിക്കാമെന്ന് ഹേയ് ഫാർമറിൻറെ സാരഥികളായ ക്രിസ്റ്റ്യൻ ജോ റെജി, ജെറിൻ.ജെ.മാത്യു, തേജസ് കൃഷ്ണ, ടി.കെ. ശരത് കൃഷ്ണ എന്നിവർ പറയുന്നു.
എലവേറ്റിൻറെ ആദ്യം പുറത്തുവന്ന നാല് എപ്പിസോഡുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും മഴവിൽ മനോരമ ടിവിയിലൂടെയും ലക്ഷക്കണക്കിന് പേർ വിഡിയോകൾ കണ്ടു. എലവേറ്റിൽ പങ്കെടുത്ത പല സംരംഭകർക്കും മികച്ച നിക്ഷേപവും ലഭിച്ചു. മറ്റു ചിലർക്ക് എലവേറ്റിന് ശേഷവും നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും തേടിയെത്തി.
മികച്ച ബിസിനസായി വളർത്താൻ കഴിയുന്ന ആശയം, സംരംഭം, സ്റ്റാര്ട്ടപ്പുകൾ തുടങ്ങിയവയ്ക്ക് നിക്ഷേപക പിന്തുണയും വളർച്ച ഉറപ്പാക്കാൻ വിദഗ്ധരുടെ സഹായവും നൽകാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന്
സംഘിപ്പിക്കുന്നത്.
അഞ്ഞൂറിലധികം അപേക്ഷകളാണ് മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ന് ലഭിച്ചത്. ഇവരിൽ നിന്ന് ഗ്രൂമിങ്ങിന് തിരഞ്ഞടുക്കപ്പെട്ടത് 30 സ്റ്റാർട്ടപ്പുകൾ.
ഫൈനലിൽ എത്തിയത് 20 എണ്ണവും.
ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ. ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.
ടോം എം.ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള എയ്ഞ്ചൽ നെറ്റ്വർക്ക് (കെഎഎൻ), ബ്രഹ്മ സൊല്യൂഷൻസ് എന്നിവരുടെ സഹകരണത്തോടെയാണ് മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

