സാങ്കേതികലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാംസങ്ങിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റായ വൺ യുഐ 9 (One UI 9) സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു. യുഎസിലെ അൺലോക്ക് ചെയ്ത ഗാലക്സി എസ്26 അൾട്രാ (Galaxy S26 Ultra) ഫോണിലെ ബീറ്റാ പ്രോഗ്രാം അവസാനിച്ചതോടെയാണ് ഇതിന്റെ മാറ്റങ്ങളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമായത്.
എക്സ് (X) പ്ലാറ്റ്ഫോമിൽ ഒരു സാംസങ് ഉപയോക്താവാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഫോൺ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ നിരവധി പുതിയ ഫീച്ചറുകളാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാറന്റി ട്രാക്കിംഗ്, ഡയഗ്നോസ്റ്റിക്സ്, റിപ്പയർ സേവനങ്ങൾ എന്നിവ നേരിട്ട് സെറ്റിംഗ്സ് മെനുവിൽ ലഭ്യമാക്കുന്ന പുതിയ ‘വാറന്റി ആൻഡ് കെയർ’ ഹബ് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്.
കൂടാതെ പുസ്തകങ്ങളിലെ വളഞ്ഞ താളുകളും മറ്റും സ്കാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്ന ഡോക്യുമെന്റ് സ്കാനിംഗ് സംവിധാനവും ഇതിലുണ്ട്. വലിയ ദൃശ്യങ്ങളിൽ നിന്നും ഒരു വ്യക്തിയെ മാത്രം കൃത്യമായി ഫോക്കസ് ചെയ്ത് ചിത്രീകരിക്കാൻ സഹായിക്കുന്ന ‘മൈ ഫാൻ ക്യാം’ (My Fan Cam) ഫീച്ചറും വീഡിയോ വിഭാഗത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോൺ സ്ക്രീനിലെ വിവരങ്ങളിൽ നിന്ന് കൃത്യമായ സൂചനകൾ എടുത്ത് അവയെ പ്രവർത്തനക്ഷമമാക്കാൻ ഏജന്റിക് എഐ (agentic AI) ഉപയോഗിക്കുന്ന ‘നൗ നഡ്ജ്’ (Now nudge) ഫീച്ചറും ഇതിന്റെ പ്രത്യേകതയാണ്. ഇതിനുപുറമെ സാംസങ് ഹെൽത്ത് ആപ്പിന്റെ പുനർരൂപകൽപ്പന, നിരവധി ആക്സസിബിലിറ്റി മാറ്റങ്ങൾ, മികച്ച കസ്റ്റമൈസേഷൻ ഓപ്ഷനുകൾ എന്നിവയും പുതിയ അപ്ഡേറ്റിലുണ്ട്.
ഫോണിൽ ഈ അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഉപയോക്താക്കൾക്ക് Settings തുറന്ന് Software update എന്ന വിഭാഗം പരിശോധിക്കാവുന്നതാണ്. അപ്ഡേറ്റ് ലഭ്യമാണെങ്കിൽ Download and install എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യാം.
ഗാലക്സി എഐ (Galaxy AI), ഉൽപ്പാദനക്ഷമതയും മൾ്ട്ടിടാസ്കിംഗും, സുരക്ഷയും പ്രൈവസിയും, സാംസങ് ഹെൽത്ത്, ബിക്സ്ബി, ആക്സസിബിലിറ്റി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ ഫീച്ചറുകളാണ് വൺ യുഐ 9 സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

