കോട്ടയം ∙ അമ്മയ്ക്ക് കാൻസർ, സഹോദരിയുടെ വൃക്ക തകരാർ. ജന്മനാ കേൾവി–സംസാര ശക്തിയില്ലാത്ത സഹോദരിക്ക് ഗർഭാശയം ചുരുങ്ങുന്ന രോഗവുമുണ്ട്.
2 പേരുടെയും ചികിത്സക്കായി മാസം 22,000 രൂപയിലധികമാണ് ചെലവാകുന്നത്. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിത്സ.
ഇരുവരുടെയും ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്തുന്നതിനു വേണ്ടി പഠനം ഉപേക്ഷിച്ച് ജോലിക്കു ഇറങ്ങിയിരിക്കുകയാണ് 20 വയസ്സുകാരിയായ വാഴൂർ കുറ്റിക്കൽ സനു സാബു.
അമ്മ ഓമന, സഹോദരി സോനുവിനെ ഗർഭിണിയായിരുന്ന സമയത്താണ് അച്ഛന്റെ അപ്രതീക്ഷിത മരണം.
കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന സാബു ഹൃദയാഘാതത്തെ തുടർന്നാണ് മരിക്കുന്നത്. വിധവ എന്ന പരിഗണനയിൽ ഓമനയ്ക്ക് പഞ്ചായത്ത് 3 സെന്റ് സ്ഥലം നൽകി.
ഇവിടെയാണ് കുടുംബം താമസിക്കുന്നത്. അടുത്ത കാലം വരെ ഓമന വീടുകളിലും മറ്റും പോയി ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.
ഇപ്പോൾ തീരെ വയ്യാതായി. ഇതോടെ അമ്മയെയും സഹോദരിയെയും നോക്കാൻ സനു പഠനം ഉപേക്ഷിച്ച് ഇറങ്ങി.
നിർധന കുടുംബത്തിനെ സഹായിക്കാൻ കൊടുങ്ങൂർ എസ്ബിഐ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

