രാജ്യത്തെ പൊതുമേഖലാ ബാങ്കിംഗ് രംഗത്തെ പ്രമുഖരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ദൈനംദിന പ്രവർത്തനങ്ങളെ വരുംദിവസങ്ങളിൽ അവധി ദിനങ്ങളും ജീവനക്കാരുടെ സമരവും സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പതിവ് അവധി ദിനങ്ങളും സമരവും ഒരേസമയം വരുന്നത് ബാങ്ക് ഇടപാടുകാർക്ക് വലിയ തോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
മെയ് 25 നാലാമത്തെ ശനിയാഴ്ചയായതിനാലും, തൊട്ടുപിന്നാലെ വരുന്ന ഞായറാഴ്ചയും അവധിയായതിനാൽ ബാങ്ക് ശാഖകളുടെ പ്രവർത്തനം ഉണ്ടായിരിക്കില്ല. ഇതിനുപുറമെ, ബാങ്ക് ജീവനക്കാരെ ഔട്ട്സോഴ്സ് ചെയ്യുന്ന നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ മെയ് 25, 26 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തുടർന്ന് വരുന്ന മെയ് 27, 28 തീയതികളിൽ ബക്രീദ് പ്രമാണിച്ചുള്ള അവധിയാണെങ്കിലും, കേരളത്തിൽ മെയ് 28-ന് മാത്രമാണ് ബക്രീദ് അവധി എന്നതിനാൽ 27-ാം തീയതി സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കും. ആയതിനാൽ കേരളത്തിൽ മെയ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ, മെയ് 27 ഒഴികെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകില്ല.
അവധി ദിനങ്ങളാണെങ്കിലും ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, ബാങ്ക് ശാഖകളിൽ നേരിട്ടെത്തി ചെയ്യേണ്ട
ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങൾക്ക് കാലതാമസം നേരിടാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

