ചെന്നൈയിൽ പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോയ യുവാവിന്റെ പക്കൽ പണമില്ലാത്തതിനെ തുടർന്ന് പുതിയ തന്ത്രം പയറ്റി കവർച്ചക്കാർ. തടവിലാക്കിയ യുവാവിനെക്കൊണ്ട് മൊബൈൽ ആപ്പ് വഴി വായ്പയെടുപ്പിച്ച്, എടിഎമ്മിൽനിന്ന് പണം പിൻവലിച്ച് കടന്നുകളയുകയായിരുന്നു സംഘം.
ബുധനാഴ്ച ചെന്നൈയിലെ പള്ളിക്കരണൈ പ്രദേശത്താണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അജയ് എന്ന 21കാരനാണ് ഈ വ്യത്യസ്തമായ തട്ടിപ്പിന് ഇരയായത്.
നാലുപേരടങ്ങുന്ന കവർച്ചാസംഘം അജയിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുകയും പണം ആവശ്യപ്പെട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. എന്നാൽ തന്റെ പക്കൽ പണമൊന്നും ഇല്ലെന്ന് യുവാവ് കരഞ്ഞുപറഞ്ഞതോടെ പ്രതികൾ മറ്റൊരു വഴി കണ്ടെത്തുകയായിരുന്നു.
യുവാവിന്റെ ഫോൺ വാങ്ങി അതിലെ ലോൺ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കാൻ ഇവർ നിർബന്ധിച്ചു. തുടർന്ന് 9500 രൂപയുടെ വായ്പ അക്കൗണ്ടിൽ ലഭ്യമാവുകയും ചെയ്തു.
ഈ തുക അടുത്തുള്ള എടിഎമ്മിൽനിന്ന് പ്രതികൾ പിൻവലിപ്പിച്ചെടുക്കുകയും, ഒപ്പം അജയിന്റെ മൊബൈൽ ഫോണും കവർച്ചക്കാർ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ സായി അബുതാകിർ (അബു–18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെ പൊലീസ് അതിവേഗം പിടികൂടി അറസ്റ്റ് ചെയ്തു.
പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി പൊലീസ് ഔദ്യോഗികമായി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

