ആധാർ കാർഡ് വിവരങ്ങൾ ഓൺലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉത്തരവിറക്കി. അടുത്ത മാസം അവസാനിക്കാനിരുന്ന സമയപരിധിയാണ് 2027 ജൂൺ 14 വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
ഇതനുസരിച്ച്, myaadhaar.uidai.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ‘ഡോക്യുമെന്റ് അപ്ഡേറ്റ്’ (Document Update) സൗകര്യം ഉപയോഗിച്ച് പൊതുജനങ്ങൾക്ക് തങ്ങളുടെ രേഖകൾ സൗജന്യമായി പുതുക്കാവുന്നതാണ്. ഓൺലൈൻ സേവനങ്ങൾക്കായി നിലവിൽ ഈടാക്കിയിരുന്ന 25 രൂപയുടെ നിരക്ക് ഈ പുതിയ കാലയളവിലും പൂർണമായി ഒഴിവാക്കി.
അതേസമയം, അക്ഷയ സെന്ററുകൾ ഉൾപ്പെടെയുള്ള അംഗീകൃത ആധാർ സേവന കേന്ദ്രങ്ങൾ വഴി വിവരങ്ങൾ പുതുക്കുന്നതിന് നിലവിലുള്ള 50 രൂപയുടെ സേവന നിരക്ക് തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

