പ്രമുഖ ടെലികോം സേവനദാതാവായ ടി-മൊബൈൽ, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി പുതിയ പ്രമോഷണൽ പദ്ധതി പ്രഖ്യാപിച്ചു. പിക്സൽ 10 സ്മാർട്ട്ഫോൺ സൗജന്യമായി ലഭ്യമാക്കുന്നതാണ് ഈ ഓഫർ.
നിലവിൽ ടി-മൊബൈൽ നെറ്റ്വർക്ക് ഉപയോഗിക്കുന്ന വിശ്വസ്തരായ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഈ പദ്ധതിയുടെ ഭാഗമായി 800 ഡോളറിന്റെ ട്രേഡ്-ഇൻ ക്രെഡിറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്, ഇത് പിക്സൽ 10 ബേസ് മോഡലിന്റെ വിപണി വിലയ്ക്ക് തുല്യമാണ്.
ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള പഴയ സ്മാർട്ട്ഫോൺ ട്രേഡ്-ഇൻ ചെയ്യേണ്ടതുണ്ട്. ഫോണിന്റെ പ്രവർത്തനക്ഷമതയോ ബാഹ്യമായ അവസ്ഥയോ പരിഗണിക്കാതെ തന്നെ ട്രേഡ്-ഇന്നിന് ടി-മൊബൈൽ അനുമതി നൽകുന്നു.
തകർന്ന സ്ക്രീനുകളുള്ള ഫോണുകൾ പോലും കമ്പനി ഇതിനായി സ്വീകരിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളിൽ ഈ ഓഫർ ലഭ്യമാണോ എന്ന് ടി-ലൈഫ് (T-Life) ആപ്പിലെ ‘Promotions Available’ എന്ന വിഭാഗം വഴി പരിശോധിക്കാവുന്നതാണ്.
അതേസമയം, ആനുകൂല്യം ലഭിക്കുന്നവർ 35 ഡോളർ “device connection charge” അടക്കേണ്ടതുണ്ട്. 800 ഡോളറിന്റെ ആനുകൂല്യം ഒറ്റത്തവണയായാല്ല, മറിച്ച് 24 മാസങ്ങളിലായി 33.33 ഡോളർ വീതം പ്രതിമാസ ബിൽ ക്രെഡിറ്റായാണ് ലഭ്യമാക്കുന്നത്.
അതിനാൽ, ഈ ഓഫർ സ്വീകരിക്കുന്ന ഉപഭോക്താക്കൾ കുറഞ്ഞത് രണ്ട് വർഷക്കാലം ടി-മൊബൈൽ സേവനം തുടരേണ്ടി വരും. കൂടാതെ, പ്രതിമാസം 85 ഡോളർ മുതൽ ആരംഭിക്കുന്ന ‘എക്സ്പീരിയൻസ് മോർ’ (Experience More) പ്ലാനുകളിൽ ഏതെങ്കിലും ഒന്നിൽ ഉപഭോക്താക്കൾ അംഗങ്ങളായിരിക്കണമെന്നും നിബന്ധനയുണ്ട്.
സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രീമിയം പ്ലാൻ ഉപഭോക്താക്കൾക്ക് ഈ പദ്ധതി ഏറെ പ്രയോജനകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

