ലോകം
ഇന്ത്യയെ നോക്കിക്കാണുന്ന രീതിയിൽ മാറ്റമുണ്ടായതായി വിദേശകാര്യ മന്ത്രി എസ്. .
ഇന്ത്യയുടെ പ്രതിഛായയിൽ വന്ന മാറ്റം കൊണ്ടാണിത്. എല്ലാ തീരുമാനങ്ങളും മറ്റ് രാജ്യങ്ങൾക്കു മേൽ അടിച്ചേൽപിക്കാൻ ശക്തിയുള്ള രാജ്യങ്ങളൊന്നും ഇന്ന് നിലവിലില്ല.
രാജ്യങ്ങൾക്കിടയിൽ രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളിൽ നിലനിന്നിരുന്ന ലോകക്രമമെല്ലാം മാറിയിട്ടുണ്ട്. രാജ്യാന്തരതലത്തിൽ അധികാരത്തിന്റെ വിവിധ കേന്ദ്രങ്ങൾ ഉയർന്നു വന്നതുകൊണ്ടാണ് ഇത് സാധ്യമായത്.
ആഗോളവൽക്കരണം നമ്മുടെ ചിന്തയേയും തൊഴിലിനെയും മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുണെയിൽ ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങൾ തമ്മിൽ നിലവിൽ ആരോഗ്യകരമായ മത്സരമുണ്ട്.
ഇത് രാജ്യങ്ങൾക്കിടയിൽ ബാലൻസ് നിലനിർത്താൻ സഹായിക്കും. മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള കാഴ്ചപ്പാട് കൂടുതൽ മെച്ചപ്പെട്ടു.
രാജ്യത്തിന്റെ യശസ്സും വ്യക്തിപ്രഭാവവും വർധിച്ചതു കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തൊക്കെ പോകുമ്പോൾ നമ്മുടെ നാട്ടുകാരെക്കുറിച്ചുള്ള പുകഴ്ത്തലുകൾ കേൾക്കാറുണ്ട്.
തൊഴിലിനെയും സാങ്കേതിക വിദ്യയെയും സ്നേഹിക്കുന്നവരും കുടുംബ കേന്ദ്രീകൃതമായവരുമാണ് ഇന്ത്യക്കാരെന്നാണ് വിദേശികൾ പറയുന്നത്. ബിസിനസ് ചെയ്യാനും ജീവിക്കാനുമുള്ള സാഹചര്യം മെച്ചപ്പെട്ടതോടെ ഇന്ത്യയെക്കുറിച്ചുള്ള മുൻധാരണകൾ മാറുകയാണെന്നും മന്ത്രി പറഞ്ഞു.
ഒരു രാജ്യമെന്ന നിലയിൽ പുരോഗതിയുടെ കാര്യത്തിൽ നമുക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്.
എന്നാൽ ഇതുവരെയുണ്ടായ മാറ്റം വിസ്മരിക്കാനാവില്ല. വിദേശത്തു ഇന്ത്യൻ തൊഴിലാളികളോടുള്ള പ്രിയവും ഇന്ത്യൻ സംരംഭകരുടെ വിജയ കഥകളും പ്രധാനമാണ്.
കഴിവിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് നിലവിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്നത്. ഇതോടെ ലോകത്തിനെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും ജയശങ്കർ വിശദീകരിക്കുന്നു.
മിക്ക രാജ്യങ്ങളും ലോകത്തിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത് വ്യാപാരം, നിക്ഷേപം, സേവനം തുടങ്ങിയ സാമ്പത്തിക ഇടപാടുകളിലൂടെയാണ്.
ഇന്ത്യയും ഈ പാതയിൽ തന്നെയാണ് മുന്നേറുന്നത്. പക്ഷേ മറ്റുള്ളവരിൽനിന്ന് നമ്മളെ വ്യത്യസ്തരാക്കുന്നത് മികച്ച മനുഷ്യവിഭവ ശേഷിയാണ്.
എൻജിനീയർമാരെയും ഡോക്ടർമാരെയും പോലെ നമുക്ക് അധ്യാപകരെയും കലാകാരന്മാരെയും കായിക താരങ്ങളെയും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

