ന്യൂഡൽഹി ∙ പൊതുമേഖലാ ബാങ്കുകളും സ്വകാര്യബാങ്കുകളും ജനുവരി ഒന്നിനകം ഉപയോക്താക്കളെ വിളിക്കാൻ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ ‘1600’ എന്ന സീരീസിലേക്കു മാറ്റണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). സൈബർ തട്ടിപ്പുകൾ തടയാനാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് ഏർപ്പെടുത്തുന്നത്.
ബാങ്കിൽ നിന്നെന്ന മട്ടിൽ വരുന്ന വ്യാജ കോളുകൾ ഇതുവഴി തടയാനാകും.
മ്യൂച്വൽ ഫണ്ടുകളും അസറ്റ് മാനേജ്മെന്റ് കമ്പനികളും (എഎംസി) ഫെബ്രുവരി 15നകം മാറണം. സ്റ്റോക് ബ്രോക്കർമാർക്ക് മാർച്ച് 15 വരെയും സമയം നൽകിയിട്ടുണ്ട്.
5,000 കോടിക്കുമേൽ ആസ്തിയുള്ള വലിയ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾ (എൻബിഎഫ്സി) ഫെബ്രുവരി ഒന്നിനകവും മറ്റ് എൻബിഎഫ്സികൾ, സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ എന്നിവ മാർച്ച് ഒന്നിനകവും പുതിയ നമ്പറിലേക്കു മാറണം. പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിൽ വരുന്ന പെൻഷൻ ഫണ്ട് മാനേജർമാർക്ക് ഫെബ്രുവരി 15 വരെയാണ് സമയം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

