സ്വർണവില കേരളത്തിൽ വീണ്ടും കുതിപ്പിന്റെ ട്രാക്ക് പിടിച്ചു. ഹോർമുസ് കടലിടുക്ക് ‘താൽക്കാലികമായി’ തുറക്കാനുള്ള ഇറാന്റെ തീരുമാനത്തിന് പിന്നാലെ, രാജ്യാന്തര വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും അലയടിക്കുന്നത്.
രാവിലെ ഗ്രാമിന് 75 രൂപ വർധിച്ച് 14,280 രൂപയായി. പവൻവില 600 രൂപ ഉയർന്ന് 1,14,240 രൂപ.
ഹോർമുസ് തുറക്കാനുള്ള തീരുമാനത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു.
എണ്ണവില കുറയുന്നത് പണപ്പെരുപ്പപ്പേടിയെ അകറ്റും. ഇതോടെ പലിശനിരക്ക് കൂട്ടണമെന്ന കേന്ദ്രബാങ്കുകളുടെ നിലപാടും മാറും.
ഇത് ഡോളറിനും ബോണ്ടിനും (കടപ്പത്രം) തിരിച്ചടിയാകും. ഫലത്തിൽ, സ്വർണത്തിനും സ്വർണ നിക്ഷേപ പദ്ധതികൾക്കും സ്വീകാര്യത കൂടും, വിലയുമേറും.
ഈ വിലയിരുത്തലാണ് സ്വർണത്തെ മുന്നോട്ട് നയിക്കുന്നത്. നാളെ അക്ഷയതൃതീയ ദിനമാണെന്നിരിക്കേ, സ്വർണവില വീണ്ടും കൂടുന്നത് ആഭരണപ്രിയർക്ക് ആശങ്കയാണ്.
കഴിഞ്ഞവർഷത്തെ അക്ഷയതൃതീയയിൽ നിന്ന് ഒരുവർഷത്തിനിടെ പവന് വർധിച്ച് 40,000 രൂപയിലധികം. അതേസമയം, സ്വർണത്തിൽ നിക്ഷേപമായി കണ്ട് പണമൊഴുക്കിയവർക്ക് വില കൂടുന്നത് ആശ്വാസവുമാണ്.
‘5000’ കടന്നാൽ കേരളത്തിലെ വിലയെത്ര?
രാജ്യാന്തരവില ഔൺസിന് 45 ഡോളർ ഉയർന്ന് 4831 ഡോളറിലാണുള്ളത്.
ഡോളർ ദുർബലമാവുകയും എണ്ണവില കൂടുതൽ താഴേക്കും നീങ്ങിയാൽ രാജ്യാന്തര സ്വർണവില വൈകാതെ 5000 ഡോളർ ഭേദിച്ചേക്കാമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ചയോടെ 5230 ഡോളർ ഭേദിച്ചേക്കാമെന്നും ചില നിരീക്ഷകർ പ്രവചിക്കുന്നു.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില വീണ്ടും 1.20 ലക്ഷം രൂപ ഭേദിച്ച് മുന്നേറും.
പക്ഷേ, ഇറാനുമേൽ ആണവ ഡീലിനായി യുഎസ് പ്രസിഡന്റ് ട്രംപ് പിടിമുറുക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തൽക്കാലത്തേക്ക് മാത്രമാണ് തുറന്നതെന്ന് ഇറാൻ പറഞ്ഞതും ആശങ്ക ഉയർത്തുന്നു.
പാക്കിസ്ഥാനിൽ വൈകാതെ യുഎസ്-ഇറാൻ പ്രതിനിധികൾ തമ്മിൽ വീണ്ടും നടക്കുന്ന ചർച്ചയും പൊളിഞ്ഞാല് എണ്ണവില വീണ്ടും കുതിപ്പാരംഭിക്കും. ഇത് സ്വർണവിലയെ താഴ്ത്തും.
കാറ്റ് മറിച്ചാണെങ്കിലോ..?
സ്ഥിതി പ്രതികൂലമാവുകയും സ്വർണവില ഇടിവിലേക്ക് കടക്കുകയും ചെയ്താൽ വീഴ്ച 4350 ഡോളറിലേക്കുവരെ ആയേക്കാമെന്നാണ് വിലയിരുത്തൽ.
അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കടുത്തേക്ക് വീഴും. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം രാവിലെ 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 11,790 രൂപയായി.
വെള്ളിവില ഗ്രാമിന് 10 രൂപ കൂടി 275 രൂപ.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 65 രൂപ ഉയർത്തി 11,735 രൂപയാണ്. വെള്ളിക്ക് ഇവരും ഈടാക്കുന്നത് 275 രൂപ.
കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി 18 കാരറ്റ് സ്വർണത്തിനുള്ളത് അസോസിയേഷനുകൾക്ക് അനുസരിച്ച് വെവ്വേറെ വിലയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

