സ്വർണവില കേരളത്തിൽ ഉച്ചയ്ക്കുശേഷം മേലോട്ട്. രാവിലെ ഗ്രാമിന് 10 രൂപ കുറഞ്ഞിരുന്നു.
ഉച്ചകഴിഞ്ഞ് 40 രൂപ കൂടി വില 11,495 രൂപയിലെത്തി. 320 രൂപ ഉയർന്ന് 91,960 രൂപയാണ്
.
അതേസമയം, രാജ്യാന്തരവില രാവിലെയും ഉച്ചയ്ക്കും ഒരേനിലവാരത്തിൽ തുടരുകയാണ്. രാവിലെ ഔൺസിന് 4,080 ഡോളറായിരുന്നെങ്കിൽ ഇപ്പോൾ വില 4,079 ഡോളർ.
യുഎസിൽ അടുത്തമാസം പ്രഖ്യാപിക്കുന്ന പലിശനയത്തിലേക്കാണ് ഇപ്പോൾ സ്വർണവിപണിയുടെ നോട്ടം.
പലിശനിരക്ക് കുറഞ്ഞാൽ സ്വർണവില കുതിച്ചുയരും. എന്നാൽ, നിലവിൽ സാഹചര്യം പ്രതികൂലമാണ്.
ഏതാനും ആഴ്ചമുൻപുവരെ പലിശനിരക്ക് കുറയാൻ 90% ‘ചാൻസ്’ ഉണ്ടായിരുന്നത് കഴിഞ്ഞയാഴ്ച 50 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. ഇപ്പോൾ വിപണിയുടെ പ്രതീക്ഷ 46% മാത്രം.
പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വിരളമാണെന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിലെ ചില ഗവർണർമാർ തന്നെ വ്യക്തമാക്കിയിരുന്നു.
ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ യോഗത്തിന്റെ മിനിറ്റ്സ് വൈകാതെ പുറത്തുവരും. പലിശയുടെ ഭാവി സംബന്ധിച്ച ഗവർണർമാരുടെയും ചെയർമാൻ ജെറോം പവലിന്റെയും പ്രസ്താവനകൾ ഇതിലുണ്ടാകുമെന്നത് നിർണായകമാണ്.
കേരളത്തിൽ ഇന്നുച്ചയ്ക്ക് 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കൂടി 9,500 രൂപയായി.
വെള്ളിവില 167 രൂപയിൽ നിൽക്കുന്നു. ചില ജ്വല്ലറികളിൽ സ്വർണം 18 കാരറ്റിന് വില ഉച്ചയ്ക്ക് 35 രൂപ ഉയർന്ന് 9,455 രൂപയാണ്.
വെള്ളിക്കു വില 170 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

