ഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില ഉയരുന്ന പശ്ചാത്തലത്തിൽ അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി 10 ലക്ഷം മെട്രിക് ടണ്‍ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില 40 ശതമാനത്തിലേറെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക നടപടി. ഡിജിഎഫ്ടി വിജ്ഞാപനപ്രകാരം ഇറക്കുമതിക്കുള്ള ഈ നികുതി ഇളവ് 2026 ഒക്ടോബര്‍ 31 വരെയാണ് ബാധകമാക്കിയിട്ടുള്ളത്.
ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് രാജ്യം ഇത്തരത്തില്‍ പഞ്ചസാര ഇറക്കുമതിക്ക് തീരുവയില്‍ ഇളവ് അനുവദിക്കുന്നത്. ഉത്സവ സീസണിലെ ആഭ്യന്തര വിപണിയിലെ ആവശ്യം മുൻനിർത്തിയാണ് ഈ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

