കാസർകോട് ∙ ജില്ലാ ശിശുക്ഷേമ സമിതിയുടെ വർണോത്സവത്തിൽ മാറ്റുരച്ച് വിവിധ വിദ്യാലയങ്ങളിലെ നാനൂറോളം പ്രതിഭകൾ. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഉപന്യാസം കഥാരചന, കവിതാ രചന, പ്രസംഗം, പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ കന്നട
മലയാളം വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.
പ്രസംഗ മത്സരത്തിൽ വിജയികളാകുന്നവർ നവംബർ 14ന് ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി, കുട്ടികളുടെ പ്രസിഡന്റ്, കുട്ടികളുടെ സ്പീക്കർ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കും. ജില്ലാതല വർണോത്സവം ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.
മധുസൂദനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ സി.വി.ഗിരീശൻ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.എം.ബാലകൃഷ്ണൻ, സെക്രട്ടറി ടി.എം.എ.കരീം എക്സിക്യൂട്ടീവ് കെ.
സതീശൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

