മികച്ച വളർച്ചാസാധ്യതയുള്ള ബിസിനസ് സംരംഭമോ സ്റ്റാർട്ടപ്പോ ആണോ നിങ്ങളുടേത്? സ്വപ്ന സംരംഭം യാഥാർഥ്യമാക്കാനുള്ള മൂലധനത്തിനായി ശ്രമിക്കുകയാണോ? ഇതാ ഒരു സുവർണാവസരം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മനോരമ ഓൺലൈൻ ഒരുക്കുന്ന ‘
ലൂടെ നിങ്ങളുടെ സ്വപ്നസംരംഭത്തിലേക്ക് നിക്ഷേപം നേടാം; പ്രമുഖരുടെ മാർഗനിർദേശങ്ങളും പിന്തുണയുമായി വിജയവഴിയിലേക്ക് കടക്കാം.
നിങ്ങളുടെ ബിസിനസ് സംരംഭത്തെ/സ്റ്റാർട്ടപ്പിനെ പ്രായോഗികതലത്തിലേക്ക് ഉയർത്താനുള്ള മികവുറ്റ പ്ലാറ്റ്ഫോമാണ് മനോരമ ഓൺലൈൻ എലവേറ്റ് ലഭ്യമാക്കുന്നത്.
എലവേറ്റ് സീസൺ-1ൽ ലഭിച്ച 500ലേറെ അപേക്ഷകരിൽ നിന്ന് ഫിനാലെയിൽ മാറ്റുരച്ചത് 21 സംരംഭങ്ങളായിരുന്നു. ഇവർ സ്വന്തമാക്കിയത് കോടികളുടെ നിക്ഷേപം.
ബിസിനസ് ആശയം കൃത്യമായി മൂല്യനിർണയം ചെയ്ത് നിക്ഷേപം നടത്താൻ തയാറായി ഇക്കുറിയും പ്രമുഖ നിക്ഷേപകർ നിങ്ങളിലേക്ക് എത്തുകയാണ്. നിക്ഷേപക സമിതിക്ക് മുന്നിൽ നിങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കൂ.
മികച്ചതും വളർച്ചാ സാധ്യതയുള്ളതും നാടിന്റെ തലവര മാറ്റുന്നതുമായ ആശയസംരംഭങ്ങൾക്ക് നിക്ഷേപം ഉറപ്പ്.
അപേക്ഷ സമർപ്പിക്കാം
താൽപര്യമുള്ളവർക്ക് മനോരമ ഓൺലൈൻ എലവേറ്റ് വെബ്സൈറ്റായ
സന്ദർശിച്ച്, ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. ആദ്യ റൗണ്ടിൽ നിന്ന് നിശ്ചിത എണ്ണം സ്റ്റാർട്ടപ്പ്/ബിസിനസ് സംരംഭങ്ങളെ തിരഞ്ഞെടുക്കും.
തുടർന്ന് ഫൈനൽ റൗണ്ടിലേക്കും ട്രെയിനിങ്ങിനുമായി യോഗ്യരായ സംരംഭങ്ങളെ കണ്ടെത്തും. അവയിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിൽ തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക്, നിക്ഷേപക പാനലിന് മുൻപിൽ ആശയം അവതരിപ്പിച്ച് നിക്ഷേപം സ്വന്തമാക്കാം.
ഫണ്ടിങ് പിന്തുണയ്ക്ക് പുറമേ മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്വർക്കിങ് അവസരങ്ങൾ ലഭിക്കുമെന്നതും പ്രത്യേകതയാണ്.
ആർക്കൊക്കെ പങ്കെടുക്കാം?
നൂതനവും മികച്ച വളർച്ചാസാധ്യതകളുമുള്ള സ്റ്റാർട്ടപ്പ്/ബിസിനസ് ആശയങ്ങളുള്ളവർ, നിക്ഷേപവും മെന്ററിങ്ങും തേടുന്നവർ എന്നിവർക്ക് മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാം. പ്രവർത്തനത്തിന്റെ തുടക്കഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, നൂതനാശയങ്ങളുള്ള വ്യക്തികൾ, വളർച്ചയുടെ പുതിയ പടവുകൾ തേടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവർക്കും മാറ്റുരയ്ക്കാം വിവരങ്ങൾക്ക്: 8075990590
എലവേറ്റ് സീസൺ-1ന്റെ ബിസിനിസ് പിച്ച് വിഡിയോയുടെ സംപ്രേഷണം ലക്ഷക്കണക്കിന് ആളുകളാണ് മനോരമ ഓൺലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കണ്ടത്.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരമൊരു ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

