പാനൂർ ∙ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസഫാണ് (70) മരിച്ചത്.
ബുധനാഴ്ച രാവിലെ പത്തരയോടെ താഴെ കുന്നോത്ത് പറമ്പ് ചെറുപറമ്പ് റോഡിലാണ് അപകടം. യൂസഫ് സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ യൂസഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സൈനബ, മക്കൾ: സുഹൈൽ, സുഹൈജ്, അയ്മു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

