ഇറാനിലെ ചബഹാറിൽ ശതകോടികളുടെ നിക്ഷേപമൊഴുക്കി നിർമിച്ച തുറമുഖം നഷ്ടപ്പെടാതിരിക്കാൻ ‘അവസരത്തിനൊത്തുള്ള’ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. ഇറാനെതിരായ യുഎസ്-ഇസ്രയേലി സഖ്യത്തിന്റെ യുദ്ധവും ഇറാനുമേൽ യുഎസ് പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധവും ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു.
കഴിഞ്ഞവർഷമാണ് ട്രംപ് ഇറാനുമേലുള്ള ഉപരോധം ചബഹാറിനും ബാധകമാക്കിയത്. ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉപരോധത്തിൽ ട്രംപ് ഭരണകൂടം ‘താൽക്കാലിക’ ഇളവും അനുവദിച്ചിരുന്നു.
ഇളവിന്റെ കാലാവധി ഏപ്രിൽ 26ന് അവസാനിച്ചു.
ഇളവ് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎസിന് കത്തുനൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ പശ്ചാത്തലത്തിൽ ട്രംപിനെയും ഇറാനെയും പിണക്കാതെ, തന്ത്രപരമായ നിലപാടിലേക്ക് നീങ്ങുകയായിരുന്നു ഇന്ത്യ.
ഉപരോധം അവസാനിക്കുംവരെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണാവകാശം ഇറാനിയൻ കമ്പനിക്ക് നൽകാനാണ് ഇപ്പോൾ ഇന്ത്യ ശ്രമിക്കുന്നത്. എന്നാണോ ഉപരോധം അവസാനിക്കുന്നത്, അന്നുമുതൽ തുറമുഖം വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിലാകും എന്നതാണ് വ്യവസ്ഥ.
അന്ന് റഷ്യൻ എണ്ണയ്ക്ക് ട്രംപൻ ‘പിഴ’, ഇന്ന് മോദിയുടെ തന്ത്രം!
ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഹോർമുസിൽ ഇന്ത്യയുടെ കപ്പലുകളെ തടയില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.
ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും എൽപിജിയടക്കം കൊണ്ടുവരാൻ ഇതോടെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ഫലത്തിൽ ഇറാനൊപ്പം നിൽക്കാനും ട്രംപിനെ പിണക്കാതിരിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
‘ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിച്ച് മാത്രം വിദേശനയം സ്വീകരിക്കുകയെന്ന’ നരേന്ദ്ര മോദി സർക്കാരിന്റെ തന്ത്രത്തിന്റെ നേട്ടമാണിതെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു.
Images of the beauties of Chabahar Port;
Chabahar is the golden bridge of Iran-India friendship. ഉപരോധം ലംഘിച്ച് ഇന്ത്യ ചബഹാറിലെ പ്രവർത്തനവുമായി മുന്നോട്ടുപോയാൽ, ഇന്ത്യയ്ക്കെതിരെയും ട്രംപ് കടുത്ത നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.
നേരത്തേ, റഷ്യൻ എണ്ണയുടെ പേരിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ മാത്രം 25% പിഴച്ചുങ്കം ചുമത്തിയിരുന്നു. ഇന്ത്യ സുഹൃദ് രാഷ്ട്രമായിട്ടും നരേന്ദ്ര മോദി അടുത്ത ‘ഫ്രണ്ട്’ ആയിട്ടും ട്രംപ് ഇന്ത്യയ്ക്കെതിരെ മാത്രമാണ് പിഴച്ചുങ്കം പ്രഖ്യാപിച്ചത്.
ചരക്കുനീക്കത്തിലെ തുറുപ്പുചീട്ട്
റഷ്യൻ എണ്ണ ഇറക്കുമതിയുടെ വിഷയത്തിലും ‘ദേശീയ താൽപര്യം’ സംരക്ഷിച്ച് മുന്നോട്ടുപോകുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരുന്നത്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങളായ കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് പാക്കിസ്ഥാനെ ആശ്രയിക്കാതെ ചരക്കുനീക്കം നടത്താൻ ഇന്ത്യയ്ക്കുള്ള ‘തുറുപ്പുചീട്ടാണ്’ ചബഹാർ തുറമുഖം. 2018 മുതൽ 10 വർഷത്തേക്കാണ് ചബഹാറിന്റെ നിയന്ത്രണം ഇറാൻ ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്.
ശതകോടികൾ ചെലവിട്ടാണ് ഇന്ത്യ ചബഹാർ തുറമുഖം വികസിപ്പിച്ചത്.
റഷ്യ മുതൽ ‘ഇന്ത്യ’ വരെ
റഷ്യയിൽ നിന്ന് ഇറാനിലേക്ക് നീളുന്ന ഇന്റർനാഷനൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന്റെ (ഐഎൻഎസ്ടിസി) അറബിക്കടൽ തീരത്തെ മുഖ്യകണ്ണിയാണ് ചബഹാർ. 7200 കിലോമീറ്റർ നീളുന്ന ഇടനാഴി റെയിൽ, ഹൈവേ, തുറമുഖം എന്നിവ കോർത്തിണക്കിയ പദ്ധതിയാണ്.
അതായത്, ഇന്ത്യയിൽ നിന്ന് ചബഹാറിൽ എത്തിക്കുന്ന ചരക്കുകൾ ഇടനാഴി വഴി റഷ്യയിലേക്കും യൂറോപ്പിലേക്കും വരെ കൊണ്ടുപോകാം. ഈ സാഹചര്യത്തിൽ ചബഹാർ തുറമുഖത്തെ കൈവിടുന്ന ഒരു നീക്കവും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് നിരീക്ഷകർ പറയുന്നു.
മാത്രമല്ല, ചബഹാറിൽ നിന്ന് ഏറെ അകലയല്ലാതെ പാക്കിസ്ഥാനിൽ ചൈനീസ് നിക്ഷേപത്തോടെ സജ്ജമാക്കിയ ഗ്വാദർ തുറമുഖം അടുത്തിടെ പ്രവർത്തനം തുടങ്ങിയിരുന്നു.
ചബഹാറിൽ നിന്ന് ഇന്ത്യ പിൻവലിഞ്ഞാൽ അത് ചൈനയ്ക്കും പാക്കിസ്ഥാനും വലിയ നേട്ടമായി മാറും. ഇതിനുള്ള അവസരവും ഇന്ത്യ ഒരുക്കില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

