ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് അടക്കമുള്ള മുൻനിര ബ്രാൻഡുകളുമായി കടുത്ത മത്സരം കാഴ്ചവെച്ചാണ് ഗൂഗിൾ ഈ വിഭാഗത്തിലേക്ക് കടന്നുവന്നത്. ഫോൾഡബിൾ ഫോണുകളുടെ ഔട്ടർ ഡിസ്പ്ലേ രൂപകൽപ്പനയിൽ ഗൂഗിൾ സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമാണ്.
പരമ്പരാഗത ഫോണുകൾക്ക് സമാനമായ രീതിയിൽ വീതിയുള്ള ഔട്ടർ ഡിസ്പ്ലേ നൽകിയത് ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ് ഉൾപ്പെടെയുള്ള ഡിവൈസുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ആദ്യം ആൻഡ്രോയിഡ് 14 ഒഎസിലാണ് ഈ ഡിവൈസ് പുറത്തിറങ്ങിയതെങ്കിലും പിന്നീട് ആൻഡ്രോയിഡ് 15 ലേക്ക് അപ്ഡേറ്റ് ലഭ്യമായി.
ഡിവൈസ് മടക്കുമ്പോൾ വലിയ ഇന്നർ ഡിസ്പ്ലേയിൽ പ്രവർത്തിക്കുന്ന ആപ്പുകൾ ഔട്ടർ ഡിസ്പ്ലേയിലേക്ക് മാറ്റാൻ സഹായിക്കുന്ന പ്രത്യേക ക്രമീകരണം ഫോൾഡബിൾ ഫോൺ അനുഭവത്തെ കൂടുതൽ മികച്ചതാക്കുന്നു. ഫോൺ മടക്കിയ ശേഷം ഔട്ടർ സ്ക്രീനിൽ ‘Swipe up to continue’ നൽകിയാൽ മാത്രമേ ആപ്പുകൾ തുടർന്ന് ഉപയോഗിക്കാൻ സാധിക്കൂ.
ക്രമീകരണങ്ങളിൽ (Settings) ഡിസ്പ്ലേ (Display) ഓപ്പൺ ചെയ്ത് ‘Continue using apps on fold’ തെരഞ്ഞെടുത്താൽ ‘Always’, ‘Swipe up to continue’, ‘Never’ എന്നീ മൂന്ന് ഓപ്ഷനുകൾ ലഭ്യമാകും. ഗൂഗിളിന്റെ സ്വന്തം ആപ്പുകളും വാട്സാപ്പ് പോലുള്ള മറ്റ് പ്രമുഖ പ്ലാറ്റ്ഫോമുകളും ഡ്യുവൽ-ഡിസ്പ്ലേ ഫോർമാറ്റിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഒപ്റ്റിമൈസ് ചെയ്തിട്ടുള്ളവയാണ്.
ഗൂഗിൾ പിക്സൽ 9 പ്രോ ഫോൾഡ് മോഡലിൽ ഗൂഗിൾ ടെൻസർ ജി4 പ്രൊസസറും, 16ജിബി റാമും, 256ജിബി അല്ലെങ്കിൽ 512ജിബി സ്റ്റോറേജ് ഓപ്ഷനുകളും, 4,650mAh ബാറ്ററിയും നൽകിയിരിക്കുന്നു. കൂടാതെ ഡിവൈസിന് കൂടുതൽ ഈടുനിൽക്കുന്ന ഹിഞ്ചും ഏഴ് വർഷത്തെ ഒഎസ് അപ്ഡേറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

