തിരുവനന്തപുരം വട്ടപ്പാറയിൽ ദമ്പതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഗുരുതരമായ അപകടം. സംഭവത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഭാര്യ ലതാകുമാരിയെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, ഭർത്താവ് വിദ്യാധരനായി അഗ്നിരക്ഷാ സേനയും പ്രാദേശികവാസികളും ചേർന്ന് ശക്തമായ തിരച്ചിൽ തുടരുകയാണ്.
പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടർന്ന് വെറ്റിനാട് തോട്ടിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. ഇതിനിടയിലാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിച്ചത്.
അപകടത്തിന് പിന്നാലെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് ഓട്ടോറിക്ഷ കരയിലേക്ക് വലിച്ചുകയറ്റിയെങ്കിലും വിദ്യാധരൻ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നില്ല. തോട്ടിലെ ശക്തമായ ഒഴുക്കിൽ ഇയാൾ ഒലിച്ചുപോയെന്നാണ് പ്രാഥമിക നിഗമനം.
അപകടസ്ഥലത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ തിരച്ചിൽ പൂർത്തിയാക്കിയെങ്കിലും വിദ്യാധരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തോട്ടിലെ ശക്തമായ അടിയൊഴുക്കും വെളിച്ചമില്ലായ്മയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

