ഈരാറ്റുപേട്ട, കിടങ്ങൂർ മേഖലകളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.
ഈരാറ്റുപേട്ടയിൽ മുട്ടം ജംക്ഷൻ, വട്ടക്കയം ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെയാണ് വൈദ്യുതി മുടങ്ങുക. അതുപോലെ തന്നെ കിടങ്ങൂർ പ്രദേശത്ത് നെടുമ്പുറം, മെഡിസിറ്റി തുടങ്ങിയ ഭാഗങ്ങളിലും ഇന്ന് വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.
ഉപഭോഗ്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

