കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ഇതിനിടയിൽ, വിസിക്കെതിരെ വിദ്യാർത്ഥികൾ ഇന്ന് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യും.
സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 64 ദിവസം പിന്നിടുകയാണ്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഇന്ന് മുതൽ നിരാഹാര സമരത്തിന് തുടക്കം കുറിക്കുകയാണ്.
കൂടാതെ, സർവകലാശാലയിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് ജനകീയ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, സർവകലാശാല സിൻഡിക്കേറ്റിന്റെ ഓൺലൈൻ യോഗവും ഇന്ന് ചേരുന്നുണ്ട്.
സസ്പെൻഷനിലായ വിദ്യാർത്ഥികളുടെമേൽ എടുത്ത നടപടികളുമായി ബന്ധപ്പെട്ട അച്ചടക്ക സമിതിയുടെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും.
വിസിയും വിദ്യാർത്ഥി സംഘടനകളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ കാലടി സർവകലാശാലയിലെ പ്രശ്നങ്ങൾ കടുത്ത നിയമപോരാട്ടത്തിലേക്കും സമരപരമ്പരകളിലേക്കുമാണ് നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

