സ്മാർട്ട്ഫോണുകളിൽ മികച്ച ചിത്രങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർക്കായി പുതിയ ഫീച്ചറുകളുമായി ഓപ്പൺ ക്യാമറ ആപ്പ്. സാധാരണ സ്മാർട്ട്ഫോൺ ക്യാമറകൾ അമിതമായ പോസ്റ്റ്-പ്രോസസിംഗിനും കമ്പ്യൂട്ടേഷണൽ ഫൊട്ടോഗ്രാഫിക്കും പ്രാധാന്യം നൽകുമ്പോൾ, ഇതിൽ നിന്നും വ്യത്യസ്തമായി ഔട്ട്പുട്ടിൽ പൂർണ്ണ നിയന്ത്രണം നൽകാൻ ഈ ആപ്പിന് സാധിക്കുന്നു.
പരസ്യങ്ങളില്ലാത്തതും ഓപ്പൺ സോഴ്സ് സ്വഭാവമുള്ളതുമായ ഈ ആപ്പ് ക്യാമറ സെൻസറുകളെ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു. ഗാലക്സി അല്ലെങ്കിൽ പ്ലിക്സൽ ഫോണുകളിൽ സാധാരണയായി കാണപ്പെടുന്ന അമിത ഷാർപ്നസും സാച്ചുറേഷനും ഒഴിവാക്കിക്കൊണ്ട് റോ (RAW) ക്യാമറ 2 എപിഐ നിയന്ത്രണം നൽകിയാണ് ഇത് പ്രവർത്തിക്കുന്നത്.
ഡിഫോൾട്ടായി ക്യാമറ 2 എപിഐ ആക്റ്റീവ് ആയിരിക്കില്ല. ഇത് ഓണാക്കാൻ Settings > Camera API എന്ന വിഭാഗത്തിൽ പോയി Camera2 API തിരഞ്ഞെടുക്കേണ്ടതാണ്.
ഇത് മാനുവൽ മോഡുകളും റോ സപ്പോർട്ടും ലഭ്യമാക്കുന്നു. എഐ എൻഹാൻസ്മെന്റുകളും അമിതമായ പോസ്റ്റ്-പ്രോസസിംഗും ഇല്ലാത്ത വ്യക്തമായ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും.
വ്യൂഫൈൻഡറിൽ എക്സ്പോഷർ ക്രമീകരിക്കാനും ലോക്ക് ചെയ്യാനും ഒപ്പം ഫോക്കസിംഗ് മോഡ് ഓട്ടോമാറ്റിക്കിൽ നിന്ന് പൂർണ്ണമായും മാനുവലിലേക്ക് മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ, ചിത്രങ്ങളുടെ വ്യക്തത വർദ്ധിപ്പിക്കുന്നതിനായി ഡൈനാമിക് റേഞ്ച് ഒപ്റ്റിമൈസേഷൻ (DRO) ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോ മോഡ് വ്യൂഫൈൻഡർ ക്രമീകരണങ്ങൾക്ക് കീഴിൽ ഇത് എളുപ്പത്തിൽ പ്രവർത്തനക്ഷമമാക്കാം. എച്ച്ഡിആർ ചിത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഹാലോ ഇഫക്റ്റ് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
വോളിയം കീകൾ ഉപയോഗിച്ച് ഓട്ടോ-ലെവൽ ഫീച്ചർ ആക്റ്റിവ് ചെയ്യാനോ ആവശ്യാനുസരണം ഫോക്കസ് ചെയ്യാനോ സാധിക്കും. റിട്രോ ഡിസൈൻ ആണെങ്കിലും ആൻഡ്രോയിഡ് ഫോണുകളിലെ സ്റ്റോക്ക് ക്യാമറ ആപ്പുകളിൽ സാധാരണയായി ലഭ്യമല്ലാത്ത നിരവധി ക്രമീകരണങ്ങളും ഫീച്ചറുകളുമാണ് ഈ ഓപ്പൺ സോഴ്സ് ആപ്പ് ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

