കേരളത്തിലെ പ്രശസ്തമായ നാഗരാജ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിൽ പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത് ഇന്ന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.
ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ കാർമികത്വത്തിലാണ് എഴുന്നള്ളത്ത് ചടങ്ങുകൾ നടക്കുന്നത്. ആയില്യം മഹോത്സവത്തിൽ പങ്കെടുക്കുന്നതിനായി വർഷംതോറും പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് മണ്ണാറശാലയിലേക്ക് എത്തിച്ചേരുന്നത്.
ആയില്യത്തോടനുബന്ധിച്ച് ഇന്നലെ നടന്ന മകം തൊഴീൽ ചടങ്ങുകളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണ്ണാറശാല ആയില്യവും പരുമല പള്ളി പെരുന്നാളും ഒരേദിവസം വന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

