പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ വെച്ച് എഐ പവേർഡ് ഡിജിറ്റൽ മാർക്കറ്റിങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയയും സുദ് കെമിയും സംയുക്തമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉമ തോമസ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ആന്റണി പുതിയാപറമ്പിൽ അധ്യക്ഷത വഹിച്ചു. സഹൃദയ ചീഫ് കൺസൾട്ടന്റ് തോമസ് കടവൻ, പബ്ളിക്കേഷൻ ഹെഡ് കുരുവിള ഈപ്പൻ, സഹൃദയ ഡപ്യൂട്ടി ജനറൽ മാനേജർ അഡ്വ.
മേരി ഗ്രയ്സ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ വിവിധ മേഖലകളെ കുറിച്ച് പ്രശസ്ത പരിശീലകൻ എ.എൽ.
ജെസ്ലി ക്ലാസ് നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

