ശബരിമല നെയ്യ് ക്രമക്കേടിൽ പങ്കാളിയായ വ്യാപാരി വീണ്ടും പുതിയ ടെൻഡറുമായി രംഗത്തെത്തിയിരിക്കുന്നു. വിവാദങ്ങളിൽ ഉൾപ്പെട്ട
ഇയാൾ കുറഞ്ഞ തുകയ്ക്കാണ് ടെൻഡറിൽ ക്വോട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആരോപണവിധേയനായ വ്യക്തിയായതിനാൽ ടെൻഡർ പൂർണ്ണമായും റദ്ദാക്കാൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിൽ പുതിയ ടെൻഡർ ക്ഷണിക്കുന്നതിനുള്ള തുടർനടപടികൾ ബോർഡ് സ്വീകരിക്കും. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചു വിറ്റെന്നാണ് പ്രധാന കണ്ടെത്തൽ.
ഇതിന് പകരമായി ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് സന്നിധാനത്ത് എത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ തട്ടിപ്പിലൂടെ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
ഈ കേസിൽ കരാറുകാരനായ എസ് എസ് ബിനുവിനെയും ദേവസ്വം ജീവനക്കാരനായ ജയലാൽനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനാണ് ജയലാൽ.
മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖകൾ ചമച്ച് പണം കൈപ്പറ്റിയ സംഭവത്തിൽ ജയലാലിന് നേരിട്ട് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മുൻപ് പിടിയിലായ കരാറുകാരൻ എസ് എസ് ബിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് ഉണ്ടായത്.
അതേസമയം, ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി ബിന്ദു കൃഷ്ണ നൽകിയ മറുപടിയിൽ 75.5 ലക്ഷം രൂപയുടെ നഷ്ടം മിൽമയ്ക്ക് ഉണ്ടായതായി വ്യക്തമാക്കുന്നുണ്ട്. മിൽമയുടെ തിരുവനന്തപുരം യൂണിയനാണ് ഈ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നത്.
ക്രമക്കേടുകൾ ബോധ്യപ്പെട്ടതിനെ തുടർന്ന് ഈ യൂണിയൻ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ്യ് ലിറ്ററിന് 510 രൂപീസ് നിരക്കിലാണ് നൽകിയതെന്നും മന്ത്രി തന്റെ മറുപടിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

