സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം നൂറു ശതമാനം വർധിപ്പിക്കാൻ ഉന്നതതല സമിതിയുടെ ശിപാർശ. ഓണറേറിയം വർധനവ് സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സമിതിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചത്.
നിലവിൽ ജനപ്രതിനിധികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഓണറേറിയം വളരെ അപര്യാപ്തമാണെന്നാണ് സമിതിയുടെ പ്രധാന നിരീക്ഷണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ കാലാനുസൃതമായ വർധനവ് വരുത്തണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സമിതി സമർപ്പിച്ച ഈ നിർദ്ദേശങ്ങൾ സർക്കാർ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് ഐ.എ.എസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുൾപ്പെട്ട
സമിതിയാണ് ഈ സുപ്രധാന ശിപാർശ സർക്കാരിന് സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

