എറണാകുളം: ചേരാനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് നേരിട്ട് പൊലീസ് സ്റ്റേഷനിൽ ഹാജരായ സംഭവത്തിൽ വിശദീകരണവുമായി അഡീഷണൽ സെഷൻസ് ജഡ്ജ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഒരു പിതാവ് എന്ന നിലയിലാണ് താൻ അന്ന് സ്റ്റേഷനിലെത്തിയതെന്ന് ജഡ്ജി കോടതിയെ അറിയിച്ചു.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തുമ്പോൾ മാത്രമാണ് ജില്ലാ ജഡ്ജിയുടെ മുൻകൂർ അനുമതി ആവശ്യമുള്ളതെന്നും ജഡ്ജി തന്റെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന നരഹത്യാ കുറ്റം നിലനിൽക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തന്റെ അനുവാദമോ അറിവോ ഇല്ലാതെയാണ് മകൻ കാറുമായി പുറത്തേക്ക് പോയത്. തുടർന്ന് അപകടത്തെക്കുറിച്ചുള്ള വിവരം തനിക്ക് ലഭിക്കുന്നത് പുലർച്ചെ 2.14 മണിക്കാണ് എന്നും ജഡ്ജി ഹൈക്കോടതിയിൽ നൽകിയ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

