കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും (ഡിഎ, ഡിആർ) 3 ശതമാനം വർധിപ്പിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ന്യൂഡൽഹിയിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്ന ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഈ വർഷം ജൂലൈ 1 മുതൽ പുതുക്കിയ നിരക്കുകൾക്ക് മുൻകാല പ്രാബല്യമുണ്ടായിരിക്കുന്നതാണ്.
രാജ്യത്ത് നിലനിൽക്കുന്ന വിലക്കയറ്റം ഫലപ്രദമായി നേരിടുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് സർക്കാർ ഡിഎയും ഡിആറും ഉയർത്തിയിരിക്കുന്നത്. സാധാരണയായി വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്ര സർക്കാർ ഡിഎയും ഡിആറും പരിഷ്കരിച്ചു വരുന്നത്.
അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് ക്ഷാമബത്തയായി കണക്കാക്കി നൽകി വരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎയും ഡിആറും വർധിപ്പിച്ചതു വഴി നിരക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം എന്ന നിലയിൽ എത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പുതിയ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

