ഉത്സവ സീസൺ അടുത്തെത്തി നിൽക്കെ സ്മാർട്ട് വാച്ച് വിപണിയിൽ ആകർഷകമായ ഓഫറുകളുമായി പ്രമുഖ ടെലികോം കമ്പനിയായ ടി-മൊബൈൽ രംഗത്ത്. പുതിയ ഡിവൈസ് ലൈൻ ചേർക്കുന്ന ഉപയോക്താക്കൾക്ക് സാംസങ് ഗാലക്സി വാച്ച് 9 (40എംഎം) പൂർണ്ണമായും സൗജന്യമായി സ്വന്തമാക്കാൻ അവസരമൊരുക്കുന്ന പുതിയ പ്രൊമോഷണൽ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
വാച്ച് പ്ലാൻ പ്ലസ് 2.0 പദ്ധതിക്കൊപ്പം പുതിയ ലൈൻ തിരഞ്ഞെടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിലൂടെ ട്രേഡ്-ഇൻ ഒന്നും തന്നെ ആവശ്യമില്ലാതെ 36 മാസ കാലാവയളവിൽ 430 ഡോളറിന്റെ പ്രൊമോ ക്രെഡിറ്റുകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ വെയർ എലൈറ്റ് ചിപ്സെറ്റ്, തിളക്കമാർന്ന അമോലെഡ് ഡിസ്പ്ലേ, സാംസങ് ഹെൽത്ത് പിന്തുണയോടെയുള്ള അത്യാധുനിക ഹെൽത്ത് ആന്റ് ഫിറ്റ്നസ് ട്രാക്കിംഗ് ഫീച്ചറുകൾ എന്നിവയോടെയാണ് ഈ വാച്ച് എത്തിയത്. കൃത്യമായ ജിപിഎസ് ട്രാക്കിംഗ്, ജെമിനിയുടെ എഐ ഫീച്ചറുകൾ, അഞ്ച് വർഷത്തെ പ്രധാന ഒഎസ് അപ്ഡേറ്റുകൾ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
40mm അല്ലെങ്കിൽ 44mm വലിപ്പത്തിലും, 1.34 ഇഞ്ച് / 1.47 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 2GB റാം, 32GB സ്റ്റോറേജ് എന്നിവയും ഈ വാച്ചിൽ സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ ബാറ്ററി ലൈഫ് 48 മണിക്കൂർ മാത്രമാണെന്നത് ഇതിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി ഉപയോക്താക്കൾ പ്രതിമാസം 15 ഡോളർ നിരക്കിലുള്ള വാച്ച് പ്ലാൻ പ്ലസ് 2.0 സർവീസ് ലൈൻ ആക്ടീവ് ചെയ്യേണ്ടതുണ്ട്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് ടോക്ക്, ടെക്സ്റ്റ്, ഡാറ്റ എന്നിവയ്ക്കൊപ്പം മെക്സിക്കോയിലും കാനഡയിലുമായി 15 ജിബി ഡാറ്റയും ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിൽ പ്രതിമാസം 5 ജിബി ഡാറ്റയും ലഭിക്കും.
കൂടാതെ 35 ഡോളറിന്റെ ആക്ടിവേഷൻ ഫീസും വാച്ചിന്റെ ബാധകമായ സെയിൽസ് ടാക്സും ഉപയോക്താക്കൾ നൽകേണ്ടതാണ്. വരാനിരിക്കുന്ന നവംബർ 1-ഓടെ ഈ ഓഫറിന്റെ കാലാവധി അവസാനിക്കാൻ സാധ്യതയുള്ളതിനാൽ ഉപയോക്താക്കൾക്ക് വേഗത്തിൽ തന്നെ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

