എറണാകുളം ജില്ലയിലെ വെള്ളാരപ്പിള്ളി കൂവപ്പാടത്ത് വൻ തോതിൽ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഏകദേശം 20,000 ലിറ്ററോളം സ്പിരിറ്റ് കണ്ടെടുത്തത്.
വെൽഡിങ് വർക്ക്ഷോപ്പിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഒരു ചെറിയ ഗോഡൗണിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റെയ്ഡ് നടത്തിയത്.
സുരക്ഷിതമല്ലാത്ത രീതിയിൽ ഏകദേശം 400 ഓളം കന്നാസുകളിലായാണ് സ്പിരിറ്റ് ഇവിടെ ശേഖരിച്ച് വെച്ചിരുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തെറ്റാലി സ്വദേശിയായ തോമസിനെ എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടികൂടിയ സ്പിരിറ്റിന്റെ ഉറവിടം എവിടെയാണെന്നും, ഇത് എവിടേക്ക് കടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നും ഉള്ള കാര്യങ്ങളെക്കുറിച്ച് എക്സൈസ് സംഘം സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

