കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി മലപ്പുറം സ്വദേശി പി വൈഷ്ണവ് ശ്രദ്ധേയനാകുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടുക എന്നതാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് വൈഷ്ണവ് വ്യക്തമാക്കി.
മലപ്പുറം കല്ലിങ്ങള്പ്പറമ്പ് എം എസ് എ എച്ച് എസ് എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയായ വൈഷ്ണവ്, 9.02 മിനിറ്റിലാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. യോഗ പരിശീലകനായ അച്ഛന് ബാബുവിനൊപ്പം പതിനൊന്നാം വയസില്‍ ഓപ്പണ്‍ മാരത്തോണില്‍ മത്സരിച്ചു കൊണ്ടാണ് താരം ട്രാക്കില്‍ ദീര്‍ഘദൂരം ഓടുന്നതിലേക്ക് ചുവടുവെക്കുന്നത്.
അന്ന് 21 കിലോമീറ്ററാണ് വൈഷ്ണവ് ഓടിയത്. ഈ പ്രകടനം ശ്രദ്ധയിൽപ്പെട്ട
എം എസ് എം സ്ക്കൂൾ അധികൃതരാണ് വൈഷ്ണവിന്റെ കഴിവിനെ തിരിച്ചറിഞ്ഞ് പിന്തുണ നൽകിയത്. തുടര്‍ന്ന് 2025 ല്‍ നേപ്പാളിലെ ബൊക്കാറയിൽ നടന്ന യോഗ ഇന്റർനാഷ്ണൽ ചാമ്പ്യൻഷിപ്പിലും താരം മെഡൽ നേടിയിരുന്നു.
നിലവില്‍ കോച്ച് വി.എ ഉബൈദുള്ളയുടെ കീഴിലാണ് പരിശീലനം തുടരുന്നത്. മേളയിൽ 1500 മീറ്ററിലും നാളെ നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിലും വൈഷ്ണവ് മത്സരിക്കുന്നുണ്ട്.
വൈഷ്ണവിന്റെ കായിക സ്വപ്നങ്ങൾക്ക് കൂട്ടായി അച്ഛൻ ബാബുവും അമ്മ ബിന്ദുവും സഹോദരൻ വിഷണുവും സ്കൂൾ അധികൃതരും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

