നൂറിലധികം ടാബുകൾ ഒരേസമയം തുറന്നു വെക്കുന്ന ശീലമുള്ളവർക്ക് ആശ്വാസമായി ഗൂഗിൾ ക്രോമിന്റെ പുതിയ സംവിധാനം. ഒരേസമയം 200-ൽ അധികം ടാബുകൾ ബ്രൗസറിൽ തുറന്നിടുമ്പോൾ ഫോമിന്റെ പ്രകടനത്തെയും ബാറ്ററിയെയും ഇത് ഗുരുതരമായി ബാധിക്കാറുണ്ട്.
ഈ പ്രശ്നത്തിന് പരിഹാരമായി ഗൂഗിൾ ക്രോമിലെ ട്രാബ് ഗ്രൂപ്പുകളും ഇനാക്റ്റീവ് ടാബ് ഫീച്ചറുകളും ഉപയോഗിക്കുന്നത് ഡിജിറ്റൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഷോപ്പിംഗ് സമയത്തും മറ്റും ഒരേസമയം നിരവധി പേജുകൾ തുറന്നു വെക്കുന്നത് പതിവാണ്.
ജോലി സംബന്ധമായ ബ്രൗസിങ് കൂടി ചേരുമ്പോൾ ടാബുകളുടെ എണ്ണം 150 കടക്കാറുണ്ട്. ഇവയെല്ലാം മാനുവലായി ക്ലോസ് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്.
ഈ സാഹചര്യത്തിലാണ് ക്രോമിലെ ടബ് ഗ്രൂപ്പ് ഫീച്ചർ ഏറെ സഹായകരമാകുന്നത്. ടാബ് സ്വിച്ചർ മെനുവിൽ ഒരു ടാബിൽ ലോങ് പ്രസ് ചെയ്ത് മറ്റൊന്നിലേക്ക് ഡ്രാഗ് ചെയ്തുകൊണ്ട് എളുപ്പത്തിൽ ഗ്രൂപ്പുകൾ നിർമ്മിക്കാവുന്നതാണ്.
ഇതിലൂടെ ഷോപ്പിംഗ്, റിസർച്ച് പേജുകൾ, കാഷ്വൽ ബ്രൗസിങ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി ടാബുകൾ വേർതിരിക്കാം. ടാബുകൾ ഗ്രൂപ്പ് ചെയ്യുന്നതിനൊപ്പം ഫോമിന്റെ പെർഫോമൻസ് വർദ്ധിപ്പിക്കുന്നതിനായി ഇനാക്റ്റീവ് ടാബ് ഫീച്ചറും ഉപയോഗിക്കാവുന്നതാണ്.
നിശ്ചിത കാലയളവിൽ തുറക്കാത്ത ടാബുകളെ പ്രത്യേകം വിഭാഗത്തിലേക്ക് മാറ്റാൻ ഈ ഫീച്ചർ സഹായിക്കും. ഇതിനായി സെറ്റിങ്സിൽ പോയി 14 ദിവസത്തെ കാലാവധി തിരഞ്ഞെടുക്കുക വഴി ഫോമിന്റെ റാം മെമ്മറി ഉപയോഗം കുറയ്ക്കാനും ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനും സാധിക്കും.
എല്ലാ ഉപകരണങ്ങളിലും ടാബുകൾ സിങ്ക് ചെയ്യാനും ഇതിലൂടെ കഴിയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

