ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സഹൃദയ വെൽഫെയർ സർവീസസും സംയുക്തമായാണ് ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.
വരുന്ന ഒക്ടോബർ 30, 31 തീയതികളിൽ വൈറ്റില പൊന്നുരുന്നിയിലുള്ള സഹൃദയ വെൽഫെയർ സർവീസസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ശിൽപശാല നടക്കുന്നത്. പ്രായമോ പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ നോക്കാതെ താൽപ്പര്യമുള്ള ആർക്കും ഈ പരിശീലനത്തിൽ സജീവമായി പങ്കുചേരാവുന്നതാണ്.
പ്രമുഖ പരിശീലകനായ എ.എൽ.ജേസ്ലി പരിപാടിക്ക് നേതൃത്വം നൽകും. വീട്ടിലിരുന്നുകൊണ്ട് തന്നെ വരുമാനം കണ്ടെത്താൻ സഹായിക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ നൂതന ടൂളുകൾ, ആകർഷകമായ ഡിസൈനുകൾ, ഫലപ്രദമായ ക്യാംപെയ്നിങ് രീതികൾ എന്നിവ പരിശീലനത്തിൽ വിശദമായി പഠിപ്പിക്കും.
പങ്കെടുക്കുന്ന എല്ലാ വ്യക്തികൾക്കും ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. സാധാരണയായി 2,000 രൂപ ഫീസ് ഈടാക്കുന്ന ശിൽപശാലയിൽ ആദ്യം സീറ്റുകൾ ബുക്ക് ചെയ്യുന്ന 100 പേർക്ക് 6 മാസത്തെ വരിസംഖ്യയും 2027ലെ തൊഴിൽവീഥി ഡയറിയും സൗജന്യ സമ്മാനമായി ലഭിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ക്യുആർ കോഡ് സ്കാൻ ചെയ്ത് തുക അടച്ചതിനുശേഷം, പൂർണ വിലാസം, മൊബൈൽ നമ്പർ, പണമടച്ചതിന്റെ വിവരങ്ങൾ എന്നിവ നൽകിയിരിക്കുന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 94962 11444 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

