കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ഗതാഗതത്തിൽ മാറ്റങ്ങൾ വരുത്തി. ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയതായും നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായും അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
* കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ (26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തുകയില്ല. ഈ ട്രെയിൻ ചൊവ്വാഴ്ച തൃശ്ശൂരിൽ വെച്ച് യാത്ര അവസാനിപ്പിക്കുന്നതാണ്.
* എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു (26652) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
എറണാകുളത്തിനും തൃശ്ശൂരിനും ഇടയിലുള്ള സർവീസ് ഒഴിവാക്കിയിട്ടുണ്ട്. ഈ ട്രെയിൻ ചൊവ്വാഴ്ച വൈകിട്ട് 3.20ന് തൃശ്ശൂരിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
* എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നായിരിക്കും എറണാകുളം ജങ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കുക.
* മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) സർവീസ് ഒരുമണിക്കൂറും 15 മിനിറ്റും വൈകിയാണ് പുറപ്പെടുക.
* തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും.
* തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19577) സർവീസ് 40 മിനിറ്റ് വൈകിയാണ് ഓടുക.
യാത്രക്കാർ ഈ മാറ്റങ്ങൾ അറിഞ്ഞ് യാത്രകൾ ക്രമീകരിക്കണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

