തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുന്നെ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കിയ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അര്‍ലേക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്.
ഈ നടപടിയോട് കോണ്‍ഗ്രസ് യോജിക്കുന്നുണ്ടോ എന്നും, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ഇത്തരം നടപടികളോട് ദേശീയതലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് അറിയാന്‍ ജനത്തിന് താല്പര്യമുണ്ടെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി. പിഎസ്സി അംഗത്തിനെതിരെ നടപടിയെടുക്കാന്‍ നിയമപരമായ മാര്‍ഗങ്ങളുണ്ടെങ്കിലും, അതിനൊന്നും ഗവര്‍ണര്‍ മുതിര്‍ന്നിട്ടില്ല.
ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തുകയാണ്. ഇതുവരെ കുറ്റമൊന്നും കണ്ടെത്താനായില്ലെന്നാണ് ഹൈക്കോടതിയില്‍ പോലും സര്‍ക്കാര്‍ അറിയിച്ചത്.
പിഎസ്സി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും, സര്‍ക്കാരിന്റെ ശുപാര്‍ശയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടയാളാണ് അദ്ദേഹമെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഒരു ആരോപണവും തെളിയിക്കാനോ കോടതിയില്‍ ഹാജരാക്കാനോ സാധിക്കാത്ത ഈ ഘട്ടത്തില്‍ പിഎസ്സി പിരിച്ചുവിടണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.
സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് പിന്നാലെ പിഎസ് സിയെയും സംഘപരിവാര്‍ ലക്ഷ്യംവെക്കുന്നു എന്നത് രഹസ്യമല്ല. ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയുള്ള ഗവര്‍ണറുടെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.
ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ കാറ്റില്‍ പറത്തുന്നതുമായ ഈ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പ്രസ്താവനയില്‍ പറയുന്നു. ചില പരാതികളും വാര്‍ത്തകളും അല്ലാതെ മറ്റൊരു തെളിവും ഗവര്‍ണറുടെ മുന്നിലില്ല.
പിഎസ്സിയുമായി ബന്ധപ്പെട്ട നിര്‍ണായകമായ ഫയലുകളോ വിവരങ്ങളോ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ സര്‍ക്കാരിനെ മറികടന്നാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
ഇതുതന്നെയാണ് പിഎസ്സിയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. രാജ്യത്തിന് മാതൃകയായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പിഎസ്സി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലേറെ നിയമനങ്ങളാണ് പൂര്‍ത്തിയാക്കിയത്.
ഈ പ്രമുഖ സ്ഥാപനത്തെ തകര്‍ക്കാന്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളെ യുഡിഎഫും പിന്തുണയ്ക്കുകയാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

