കോഴിക്കോട് ∙ സ്വകാര്യ ആശുപത്രികളിലെ മിനിമം വേതനം സംബന്ധിച്ച് ഉടൻ വിജ്ഞാപനമിറക്കണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകളുടെ വിലക്കയറ്റത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രൈവറ്റ് ഹോസ്പിറ്റൽ ആക്ട് നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജി സഖറിയ അധ്യക്ഷനായി.
സംസ്ഥാന ജന. സെക്രട്ടറി എ.മാധവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.വി.ബാലകൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സി.കെ. പ്രഷീല കുമാരി രക്തസാക്ഷി പ്രമേയവും സ്റ്റാലിൻ ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
റജി സഖറിയ, സി.കെ.പ്രഷീല കുമാരി, കെ.വേലായുധൻ, പി.ആർ.റനീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.പി.പ്രതാപൻ (മിനുട്സ്), സ്റ്റാലിൻ ജോസഫ് (പ്രമേയം), വി.വി.ബാലകൃഷ്ണൻ (റജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായ കമ്മിറ്റികളും പ്രവർത്തിച്ചു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ, സംസ്ഥാന സെക്രട്ടറി പി.പി.പ്രേമ, ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, പി.കെ.പ്രേംനാഥ്, അങ്കത്തിൽ അജയകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജന.
കൺവീനർ ടി.വിശ്വനാഥൻ സ്വാഗതവും ടി. ദാസൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ടി.വിശ്വനാഥൻ (പ്രസിഡന്റ്), സി.കെ. പ്രഷീല കുമാരി, കെ.വേലായുധൻ, റജി സഖറിയ, പി.ആർ.റനീഷ്, ടി.നരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എ.മാധവൻ (ജന.
സെക്രട്ടറി), കെ.ഭാഗീരഥി, സ്റ്റാലിൻ ജോസഫ്, കെ.പി.പ്രതാപൻ, പ്രതിഭ ഷാജി, ജി. സ്റ്റീഫൻ എംഎൽഎ (സെക്രട്ടറിമാർ), വി.വി.ബാലകൃഷ്ണൻ (ട്രഷറർ).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

