ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ മുന്നണി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 30-ന് മോക്ക് ഇംപീച്ച്മെന്റ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തുടർന്ന്, നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ‘ഡൽഹി ചലോ’ മഹാറാലിയും സംഘടിപ്പിക്കും. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള ജനവികാരം ശക്തമായി ഉയർത്തിക്കാട്ടാനാണ് ഈ പ്രഖ്യാപനമെന്ന് മുന്നണി വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷി നേതാക്കളും പ്രവർത്തകരും ഡൽഹിയിൽ എത്തിച്ചേരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭ്യർത്ഥിച്ചു. രാംലീല മൈതാനത്തിന് പുറത്ത് മറ്റൊരു വേദിയിൽ വെച്ച് പരിപാടി സംഘടിപ്പിക്കാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

