വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒമ്പത് വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ ചെങ്ങളായി സ്വദേശിയിൽനിന്നും പണം തട്ടിയ കേസിലാണ് കമ്പളക്കാട് തേർവാടിക്കുന്ന് കാവുവയൽ വീട്ടിൽ ബാബു എന്ന തുളസീദാസിനെ (51) മീനങ്ങാടി പൊലീസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും സഹായത്തോടെ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ എസ്.ഐ.
ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടിൽ പ്രതിയെ തേടിയെത്തിയ പൊലീസിനെ വീട്ടുകാർ കബളിപ്പിക്കാൻ ശ്രമിച്ചു.
തുളസീദാസ് സ്ഥലത്തില്ലെന്നും ബെംഗളൂരുവിലേക്ക് പോയിരിക്കുകയാണെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീടിനുള്ളിൽ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറിയിലെ ബെർത്തിന് മുകളിൽ ഹാർഡ് ബോർഡ് പെട്ടികൾക്കിടയിൽ ഒളിച്ചിരിക്കുന്ന നിലയിലായിരുന്നു ഇയാൾ. ഒറ്റനോട്ടത്തിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം പെട്ടികൾ വെച്ച് മറച്ചായിരുന്നു ഇയാളുടെ ഒളിത്താവളം.
കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതി പൊലീസിനെ അസഭ്യം പറയുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

