തൃശ്ശൂർ ജില്ലയിൽ പതിനാല് വയസ്സുകാരിയെ എം.ഡി.എം.എ നൽകി ലൈംഗികമായി പീഡിപ്പിക്കുകയും, നിയമവിരുദ്ധമായ കുഴൽപ്പണ കടത്തിനായി മറയാക്കുകയും ചെയ്ത സംഭവത്തിൽ നിർണ്ണായക അറസ്റ്റ്. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), പ്രായപൂർത്തിയാകാത്ത സുഹൃത്ത്, അമലിന്റെ സഹോദരൻ അതുൽ കൃഷ്ണ (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
2023 മുതൽ പ്രതികൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും, പ്രണയം നടിച്ചു വശത്താക്കി മയക്കുമരുന്നിന് അടിമയാക്കി വിവിധ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയുമായിരുന്നു. അമൽ കൃഷ്ണയും പ്രായപൂർത്തിയാകാത്ത സുഹൃത്തും ചേർന്ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും, സ്വർണ്ണാഭരണങ്ങളും പെൺകുട്ടിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിപ്പിച്ചും കൈക്കലാക്കിയതായി പരാതിയിൽ വ്യക്തമാക്കുന്നു.
പീഡനത്തിനിരയായ പെൺകുട്ടി അമ്മയോടൊപ്പം നേരിട്ടെത്തി ഇരിങ്ങാലക്കുട വനിത പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിലെ മുഖ്യപ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ അമൽ കൃഷ്ണയെ റിമാൻഡ് ചെയ്യുകയും, പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
ഇതിനുപുറമെ, ഇതേ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വയനാട് ജില്ലയിലെ കൽപ്പറ്റയിൽ എത്തിച്ച് കുഴൽപ്പണം തട്ടുന്നതിനായി മറയാക്കിയ സംഭവത്തിലും സഹോദരനായ അതുൽ കൃഷ്ണയ്ക്കെതിരെ കേസുണ്ട്. 2025 ജനുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിലാണ് ഈ ക്രൂരത നടന്നത്.
പുതുക്കാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ എസ്.ഐ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

