മലകളും പുഴകളും മഹാനഗരവും താണ്ടി, 5 തുരങ്കങ്ങളും നൂറിലേറെ പാലങ്ങളും എണ്ണമെത്താ മലനിരകളും കടന്ന് വിസ്റ്റഡോം കോച്ച് ഗുരുവായൂരിൽനിന്ന് തെങ്കാശി വഴി മധുരയിലെത്തുമ്പോൾ കണ്ണാടിജാലകത്തിനിപ്പുറം 360 ഡിഗ്രി തിരിഞ്ഞും മറിഞ്ഞും കറങ്ങിയും കണ്ട കാഴ്ചകളിലൂടെയുള്ള പുതിയ യാത്രാനുഭവത്തിന് തുടക്കമായി.
വിസ്റ്റഡോം കോച്ച് ഉള്ള ട്രെയിൻ ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് പോയ ആദ്യദിനമായ ഇന്നലെ തൃശൂരിൽനിന്ന് തെങ്കാശി വരെ യാത്ര ചെയ്ത സംഘം തയ്യാറാക്കിയ യാത്രാവിവരണം ശ്രദ്ധേയമാകുന്നു. “ഇളയരാജാവോടെ പാട്ട് പോകണും…” വിസ്റ്റഡോം കോച്ചിൽ സഞ്ചരിക്കുന്നതിനിടെ ചെന്നൈ സ്വദേശി പ്രസന്ന വെങ്കിടേശ്വരൻ പലവുരു ആവർത്തിച്ചു ഈ വാക്കുകൾ.
വിസ്റ്റഡോമിന്റെ വിശാലമായ കാൻവാസിലൂടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുമ്പോൾ പശ്ചാത്തലമായി ഒരു ഇളയരാജ സംഗീതം ആഗ്രഹി ചെയ്യാത്തവരുണ്ടാകുമോ! സ്പോട്ടിഫൈയിൽ ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ അല്ലെങ്കിൽ ‘തുമ്പി വാ തുമ്പിക്കൂടത്തിലു’മൊക്കെ കേട്ടുതുടങ്ങിയാൽ മലയാളക്കരയിലും തമിഴ്നാട്ടുപ്പെരുമയിലും മാറിമാറി സഞ്ചരിക്കും മനസ്സ്; ഗുരുവായൂർ- മധുര എക്സ്പ്രസ് പോലെ.
നിറയെ പച്ചപ്പുള്ള ഒരു ഫാൻ്റസി ലോകത്തിലേക്ക് ചില്ലുകുട്ടിനിപ്പുറം കണ്ണും നട്ടിരിക്കുണ പ്രതീതിയാകും പിന്നീടങ്ങോട്ട്. ഇന്നലെ ഗുരുവായൂരിൽ നിന്നു യാത്ര ആരംഭിച്ച ഗുരുവായൂർ – മധുര എക്സ്പ്രസിൻ്റെ വിസ്റ്റഡോം കോച്ചിൽ പക്ഷേ യാത്രക്കാരുടെ തള്ളിക്കയറ്റമൊന്നുമുണ്ടായില്ല.
44 സീറ്റുകളിൽ ഒഴിഞ്ഞുകിടന്നവ ഏറെയാണ്. പക്ഷേ, വിസ്ഡോം കാഴ്ചകൾ കണ്ടവർക്ക്, കാണാത്തവരോട് പറയാനുള്ള കഥകളും ഏറെയാണ്.
അതിവിശാലം മനോഹരമായ റെയിൽ റൂട്ടുകളുടെ 360 ഡിഗ്രി കാഴ്ചകൾ യാത്രക്കാർക്ക് സമ്മാനിക്കുന്ന പ്രത്യേക ടൂറിസ്റ്റ് പാസഞ്ചർ കോച്ചാണ് വിസ്റ്റഡോം. ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റഡോം കോച്ചാണ് ഗുരുവായൂർ – മധുര എക്സ്പ്രസിൽ 3 മാസത്തേക്ക് അനുവദിച്ചിരിക്കുന്നത്.
വിസ്റ്റഡോം ഘടിപ്പിച്ച എക്സ്പ്രസിന്റെ ഗുരുവായൂരിൽ നിന്നുള്ള കന്നി യാത്രയായിരുന്നു ഇന്നലെ. രാവിലെ 6.18 നായിരുന്നു ഗുരുവായൂരിൽ നിന്ന് തൃശൂരിലേക്ക് വിസ്റ്റയുടെ പുറപ്പെടൽ.
ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മധുര എക്സ്പ്രസ് എത്തിയപ്പോൾ സ്ഥിരമായി കയറുന്നവർക്കും അതൊരു അപരിചിത അനുഭവമായി മാറി. ട്രെയിനിൻ്റെ 13-ാം അംഗമായി ദേ നിൽക്കുന്നു ചില്ലിട്ട
ഒരു സുന്ദരൻ. മസിൽ മെമ്മറി ഓർമിച്ചതുപ്രകാരം ജനറൽ കോച്ചാണെന്ന് കരുതി വിസ്റ്റയിൽ കയറി തിരിച്ചിറങ്ങുന്നണ്ടായിരുന്നു ചിലർ.
തൃശൂരിൽ നിന്ന് വണ്ടിയെടുക്കുമ്പോൾ ഹാജർ പറഞ്ഞത് 20ൽ താഴെ പേർ മാത്രം. സംഭവം കലക്കി കസേരയായി കരുന്നു വന്നു കയറിയ വരുടെ ആദ്യത്തെ അത്ഭുതം സീറ്റുകളുടെ ഘടനയായിരുന്നു.
കറക്കാനായുള്ള ലിവർ കണ്ടെത്താനുള്ള കഷ്ടപ്പാട് വേറെയുമുണ്ടായിരുന്നു. സീറ്റിന്റെ താഴ്ഭാഗത്തുള്ള ലിവറിൽ ചവിട്ടി പിടിച്ചാൽ കസേര വട്ടം തിരിയും.
വിശാലമായ ജനലിനെ അഭിമുഖീകരിച്ചോ അല്ലെങ്കിൽ എതിർ ദിശയിലേക്കോ എങ്ങനെ വേണമെങ്കിലും യാത്രക്കാർക്ക് ഇരുന്നു സഞ്ചരിക്കാം. സിനിമ കണ്ടങ്ങനെ ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ പോലെ കുറുപ്പിന്റെ കണ്ട് യാത്ര ചെയ്യുന്ന അനുഭവമാണ് വിസ്റ്റഡോം കോച്ചിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ ലഭിക്കുന്നത്.
വരമ്പുകളും പുഴകളും വിരിഞ്ഞു കിടക്കുന്ന സുന്ദരൻ ഫ്രെയിമുകളാണ് തൃശൂരിലെങ്ങും. പാലക്കുഴി തോടും ചാലക്കുടി പുഴയും നിശ്ശബ്ദം ചലിക്കുന്ന കാഴ്ച ഇവിടെ കാണാം.
പുതുക്കാടിനിപ്പുറം കാണാം കുറെയേറെ പാടങ്ങൾ. അതിനിടയിലൂടെ വിസ്റ്റഡോം കോച്ച് തൃശുരിലൂടെ സഞ്ചരിക്കുന്നത് അതിമനോഹരമാണ്.
പാടങ്ങൾക്കു നടുവിലുള്ള ഒറ്റമരങ്ങൾ ഈ യാത്രയുടെ ഭംഗി കൂട്ടുന്നു. വെളിച്ചം അത്ര ശക്തിപ്പെടാത്ത രാവിലെയായതുകൊണ്ടാണ് തൃശൂരിലെ വിസ്റ്റ കാഴ്ചകൾ കൂടുതൽ മനോഹരമായത്.
ഇടനാട്ടിലൂടെ നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്കു മുന്നിലൂടെ ട്രെയിനിൽ പോകുമ്പോഴൊക്കെയും വിൻഡോയുടെ വലിപ്പക്കുറവിനെക്കുറിച്ച് പരാതിപ്പെടാറുണ്ട് പലരും. എന്നാൽ ഇവിടെയെല്ലാം സെറ്റാണ്.
തൃപ്പൂണിത്തുറയിൽ ടൈമിങ് കൃത്യമായാൽ വിമാനം പറന്നുയരുന്നതും താഴുന്നതുമെല്ലാം വിശാലമായി തന്നെ കാണാം. ആലുവയിൽ പെരിയാറിന്റെ ഗംഭീരദൃശ്യം കഴിഞ്ഞാൽ ബഹുനിലക്കെട്ടിടങ്ങൾ ഓരോന്നായി തലപൊക്കിത്തുടങ്ങും.
പിന്നാലെ മുളലോടെ മെട്രോയും പാഞ്ഞുവരും. മലമുകളിലേക്ക് ചങ്കുറപ്പോടെ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ച് എന്തിനും പോന്ന നിലയിലാണ് കൊല്ലത്തു നിന്ന് ട്രെയിൻ യാത്ര പുറപ്പെടുന്നത്.
5 തുരങ്കങ്ങളും നൂറിലേറെ പാലങ്ങളും എണ്ണമെത്താ മലനിരകളും കടന്ന് ട്രെയിൻ മുന്നോട്ട് കുതിക്കുമ്പോൾ അദ്ഭുതപ്പെടാനല്ലാതെ മറ്റെന്തിന് കഴിയും! ഇവയുടെ പനോരമിക് കാഴ്ചയാണ് വിസ്റ്റഡോം യാത്ര സമ്മാനിക്കുന്നത്.
ടൂ കംഫർട്ടബിൾ ഒരു സിനിമയൊക്കെ കണ്ട് ആസ്വദിച്ചു പോകണമെങ്കിൽ ലാപ്ടോപ് വയ്ക്കാനായി സീറ്റിനൊപ്പം തന്നെ ഒരു ഫോൾഡബിൾ സ്റ്റാൻഡ് ആംറെസ്റ്റിനു താഴെയുണ്ട്. എല്ലാ സീറ്റിനു താഴെയും ചാർജിങ് സ്ലോട്ട്, ഫുട്ട് റെസ്റ്റ്, സൈഡ് ലഗേജ് സ്റ്റോറിന് പകരം കോമൺ സ്റ്റോറേജ് ഏരിയ എന്നിവയുമുണ്ട്.
ഭക്ഷണം കുറവാണ് ഗുരുവായൂരിൽ നിന്നെടുത്ത ട്രെയിനിന്റെ വിസ്റ്റ കോച്ചിലേക്ക് ആദ്യമായി ചായയെത്തിയത് ഇടപ്പള്ളിയിൽ വെച്ചാണ്. മറ്റു കോച്ചുകളെപ്പോലെ ഭക്ഷണവും വെള്ളവുമായി ഇടയ്ക്കിടെ ആരും ഇവിടെയെത്തില്ല.
ഭക്ഷണത്തിന്റെ കാര്യത്തിൽ കഷ്ടപ്പെടാതിരിക്കാൻ യാത്രക്കാർ മുൻകൂട്ടി ഓർഡർ ചെയ്യുന്നതായിരിക്കും ബുദ്ധിയെന്ന് ടിടിഇയും ഓർമിപ്പിക്കുന്നുണ്ട്. പാടവരമ്പോഴും ചാഞ്ചാടും കൊച്ചിയിൽനിന്ന് നേരേ കോട്ടയത്തേക്കുള്ള വഴിയിലെ പാടവരമ്പുകളുടെ ദൃശ്യങ്ങൾക്ക് പിന്നാലെയെത്തും കായലുകളുടെ ഭംഗി.
നെടുനീളൻ കായലുകളും മൺട്രോത്തുരുത്തിന്റെ വശ്യതയും ചേർന്ന് വെള്ളത്തിന്റെ പുരമാണ് ചുറ്റിലും. അങ്ങനെ ഒടുവിൽ നമ്മൾ കൊല്ലത്തെത്തും.
അവിടെ ഇതുവരെ കണ്ട ദൃശ്യങ്ങളെല്ലാം ആകെ മാറും.
കുതിച്ചുയർന്ന് ബുക്കിങ് വിസ്ഡോം കോച്ചുമായി സർവീസ് നടത്തുന്ന ഗുരുവായൂർ-മധുര എക്സ്പ്രസ്സിന് റെക്കോർഡ് ബുക്കിങ്ങാണ് ലഭിക്കുന്നത്. നിലവിൽ ഡിസംബർ 22 വരെയുള്ള മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്തിരിക്കുകയാണ്.
അടുത്ത മാസത്തേക്ക് പോലും പതിനഞ്ചിലേറെ വെയിറ്റിങ് ലിസ്റ്റുമുണ്ട്. പോരായ്മകൾ മുകളിലേക്ക് നോക്കിയാൽ ആകാശക്കഷണങ്ങൾ കാണിച്ചു തരും വിറ്റ ഡോം കോച്ചുകൾ, എന്നാലും നിലവിലെ കോച്ചിൽ മങ്ങിയതാണ് ആകാശം.
സീറ്റുകൾ തിരിക്കുന്നതിനെക്കുറിച്ചും യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്. അടുത്തടുത്ത സീറ്റുകൾ ഒരേ സമയം വിൻഡോയെ അഭിമുഖീകരിക്കുന്ന തരത്തിൽ ക്രമീകരിക്കാൻ ആവശ്യമായ ഇടം ഇല്ലാത്തതാണ് കാരണം.
സ്റ്റേഷനുകളുടെ പേര് പ്രദർശിപ്പിക്കാനായി സ്ഥാപിച്ചിട്ടുള്ള ഡിസ്പ്ലേ ബോർഡുകളും നിലവിൽ പ്രവർത്തിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

