ഡൽഹി: 2026ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വ്യക്തമാക്കി.
കേസിൽ ലാത്തൂരിലെ ഒരു കോച്ചിങ് സെന്റർ ഉടമയുടെ മൊബൈൽ ഫോണിൽ നിന്ന് കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഫോണിൽ ലഭിച്ച 45 കെമിസ്ട്രി ചോദ്യങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യുടെ മാസ്റ്റർ സെറ്റുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വാട്സ്ആപ്പ്, ടെലിഗ്രാം, എയർഡ്രോപ്പ് തുടങ്ങിയ നവമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ചോദ്യപ്പേപ്പർ വ്യാപകമായി പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയാണ് സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നിലവിൽ ഈ കേസിൽ 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

