തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരെ ലക്ഷ്യമിട്ട് ഒളിക്യാമറ ദൃശ്യങ്ങൾ പകർത്താൻ ശ്രമം നടന്നെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയാകുന്നു.
വ്യവസായ സംരംഭങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന എത്തിയവരാണ് ഈ രഹസ്യനീക്കത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തന്നെയോ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനെയും കാണാൻ എത്തിയ വ്യക്തികൾ പ്രത്യേക തരം മെറ്റാ ഗ്ലാസ് ധരിച്ചിരുന്നതായി ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
എന്നാൽ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ സന്ദർശിച്ച വേളയിലോ മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കണ്ടപ്പോഴോ ഇവർ ഈ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വ്യവസായ നിക്ഷേപങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംസാരിക്കാൻ എത്തിയവർ യോഗത്തിൽ രാഷ്ട്രീയ വിഷയങ്ങൾ മാത്രമാണ് ഉന്നയിച്ചത്. ഇതിൽ അസ്വാഭാവികതയും സംശയവും തോന്നിയതിനെത്തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയതെന്നും ഡി.കെ.
ശിവകുമാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

